മധുരക്കിഴങ്ങ് പതിവായി കഴിക്കൂ; ഗുണങ്ങൾ ഏറെ

Malayalilife
മധുരക്കിഴങ്ങ് പതിവായി കഴിക്കൂ; ഗുണങ്ങൾ ഏറെ

ലയാളികളുടെ ഇഷ്‌ടഭക്ഷണങ്ങളിൽ മുൻ നിരയിൽ ഉള്ള ഒരു വിഭവമാണ് കിഴങ്ങുവർഗ്ഗങ്ങൾ. അവയിൽ മധുരക്കിഴങ്ങ് ഏറെ പ്രസിദ്ധവുമാണ്. കുഞ്ഞികുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഈ വിഭവം ആരോഗ്യത്തിന് ഏറെ ഗുണങ്ങളാണ് നൽകുന്നത്. 

 വൈറ്റമിന്‍ ബി 6 ധാരാളമായി ഇളം വയലറ്റ് നിറങ്ങളിലും വെളുത്ത നിറങ്ങളിലും കാണപ്പെടുന്ന മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായകരമാണ്. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകളെ അകറ്റാനും മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിനിൽക്കും സാധിക്കുന്നതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന  അയണ്‍ ശരീരത്തിലെ രോഗ  പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും ഗുണകരമാണ്. എന്നാൽ പ്രമേഹ രോഗികൾ ഇത് നിയന്ത്രിച്ചു വേണം കഴിക്കേണ്ടത്. 

കടകളിൽ നിന്നും സുലഭമായി കിട്ടുന്ന ഈ കിഴങ്ങു വർഗം വാങ്ങുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി ഉണ്ട്. കാഴ്ഴ്ച്ചയ്ക്ക് ഏറെ ഭംഗിയുള്ളതും ഉറപ്പുള്ളതും നോക്കി വാങ്ങണം. എന്നാൽ തൊടുമ്പോൾ ഉറപ്പില്ലാത്തതു പോലെ അനുഭവപ്പെട്ടാല്‍ അതിന് പഴക്കം  ഹെന്നതാണ് എന്ന് മനസിലാകകണ് സാധിക്കും.. മധുരക്കിഴന്റെ ഉൾവശം നോക്കിയാൽ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും മഞ്ഞ കലര്‍ന്ന ഓറഞ്ചു നിറമാണ് എങ്കില്‍ അതിനുള്ളില്‍ ബീറ്റാകരോട്ടിന്റെ അളവ് വളരെ കൂടുതലടങ്ങിയിട്ടുണ്ട് എന്നാണ്.

Read more topics: # Merits of madhurakizhangu
Merits of madhurakizhangu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES