ഒരു സ്ത്രീ ഗർഭിണിയാണ് എന്ന് അറിയുന്ന സമയം മുതലേ കരുതലിന്റെ നാളുകൾ ആരംഭിക്കുകയാണ്. ഏറ്റവും കൂടുതലായി ഗർഭിണികൾക്ക് പരിചരണം കിട്ടേണ്ടേ സമയം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തിൽ ഭക്ഷണം മുതല്‍ ഉറക്കം വരെയുള്ള എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ വേണം നൽകേണ്ടത്. ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
ഗർഭാവസ്ഥയിൽ അമ്മ ചെയുന്ന എല്ലാ കാര്യങ്ങളുമാണ് പിന്നീട് കുട്ടികളുടെ വളർച്ചയെ ബാധിക്കുക. അതുകൊണ്ട് തന്നെ ഈ സമയങ്ങളിൽ മനസിന് വിഷമം തട്ടുന്ന ഒരു കാര്യത്തിലും ഏർപ്പെടരുത്. പകരം സന്തോഷം നല്കുന്നതിലേക്ക് ചേക്കേറുക. അതോടൊപ്പം അസുഖം ബാധിക്കാൻ ഉള്ള സാധ്യതയും ഏറെയാണ്.
ഗർഭിണിയായിരിക്കുന്ന വേളകളിൽ ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ കരുതലുകൾ നൽകേണ്ടത് ആവശ്യകതയാണ്.ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങള്‍ വേണം ഈ സമയങ്ങളിൽ കഴിക്കേണ്ടത്. കഴിക്കുന്ന ഓരോ ഭക്ഷണവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണോ എന്നുകൂടി കണക്കാക്കേണ്ടി ഇരിക്കുന്നു. നിങ്ങള്‍ സ്ഥിരമായി ചായയും കാപ്പിയും കുടിക്കുന്നതി കുറക്കുകയും ഒപ്പം ജ്യൂസുകൾ കുടിക്കേണ്ടതുമാണ്. ആപ്പിള്‍, മുന്തിരി, ബീറ്റ്റൂട്ട്, പേരക്ക എന്നിവ ഏറെ ഗുണകരമാണ്. അതോടപ്പം വെള്ളവും കുടിക്കേണ്ടതാണ്. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഉത്തമം.
കൃത്യമായ ഉറക്കം ഈ സമയങ്ങളിൽ കിട്ടുന്നുണ്ടോ എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ഗർഭാവസ്ഥയിൽ നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമായ ഒന്നാണ്. കിടക്കുമ്പോൾ ഇടതുവശം ചെരിഞ്ഞു വേണം കിടക്കേണ്ടതും. ധാരാളം ഫോളിക് ആസിഡ്, കാല്‍സ്യം, ഇരുമ്പ് എന്നിവ ലഭിക്കുന്ന ഭക്ഷണങ്ങൾ ഗര്ഭത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ കഴിക്കേണ്ടതുമാണ്.