Latest News

ഗര്‍ഭകാലത്തേ ഉറക്കകുറവിന് ഇനി പരിഹാരം; എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം

Malayalilife
ഗര്‍ഭകാലത്തേ ഉറക്കകുറവിന് ഇനി പരിഹാരം; എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം

രു സ്ത്രീയുടെ പൂര്‍ണ്ണതയേ കുറിക്കുന്ന ഒരു പദമാണ് അമ്മ എന്ന പദം. എന്നാല്‍ ഗര്‍ഭകാലത്തെക്കുറിച്ച് ഏത് ഒരു സ്ത്രീക്കും വളരെയേറെ് ഉത്കണ്ഠകള്‍ നിറഞ്ഞതാണ്. നിരവധി സംശയങ്ങളും ആകുലതകളും നിറഞ്ഞതായിരിക്കും ഇവരുടെ ഗര്‍ഭകാലം. ഗര്‍ഭിണികള്‍ നേരിടുന്ന പ്രധാന പ്രശനങ്ങളാണ് മനംപിരട്ടല്‍, ഉറക്കക്കുറവ്, കൈകാല്‍കഴപ്പ്, ക്ഷീണം തുടങ്ങിയവ. ഗര്‍ഭധാരണത്തിന്റെ ആദ്യത്തേ മൂന്ന് മാസങ്ങളില്‍ വളരെയേറെ കരുതലുകള്‍ വേണ്ട സമയമാണ്. ഈ കാലയളവില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതിലൂടെ മാനസികമായും ശാരീരികമായും പല തരത്തിലുളള അസ്വസ്ഥതകളും ഇവരെ അലട്ടുകയും ചെയ്യും. 

സാധരണ ഉറങ്ങുന്ന സമയത്തേക്കാള്‍ അധികം ഉറക്കം ആദ്യമൂന്ന് മാസങ്ങളില്‍ ഉണ്ടാകുന്നത് സ്വാഭാവികമായി ഉണ്ടാകാവുന്ന് ഒരു കാര്യമാണ്. പകല്‍സമയത്തും ഉറങ്ങാന്‍ തോന്നുകയും ചെയ്യുന്നു. ഇതിനുളള പ്രധാനകാരണമാകുന്നത് പ്രൊജസ്റ്ററോണ്‍ ഹോര്‍മോണിന്റെ ഉയര്‍ന്ന അളവിലുളള ഉല്‍പാദനമാണ്. എന്നാല്‍ ആദ്യ മൂന്ന് മാസങ്ങള്‍ക്ക് ശേഷം പലരും നേരിടുന്നത് ഉറക്കക്കുറവാണ്. ഇത്തരം പ്രശ്നങ്ങള്‍ ഏറെയും കണ്ടുവരുന്നത് അമ്മയാകാന്‍ ഒരുങ്ങുന്നവരിലാണ്. 

ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ മലര്‍ന്നു കിടന്നുറങ്ങുന്നത് ഒഴിവാക്കേണ്ട ഒന്നാണ്. പുറംവേദന, ശ്വാസതടസ്സം, ദഹനവ്യവസ്ഥ താറുമാറിലാക്കുക തുടങ്ങിയവയ്ക്ക് ഇത് കാരണമാകുന്നുമുണ്ട്. ഇത് ശരീരത്തിലെ രക്തയോട്ടം കുറക്കുന്നതിനും കാരണമാകുന്നു. ഇടത്തോട്ട് ചെരിഞ്ഞുകിടന്നുറങ്ങുന്നതാണ് നല്ലത് . ഇതിലൂടെ പ്ലസന്റയിലേക്ക് രക്തയോട്ടം വര്‍ദ്ധിക്കുകയും ഗര്‍ഭസ്ഥ ശിശുവിന് കൂടുതല്‍ പോഷണം കിട്ടാനും ഇടയാകുന്നു. അതോടൊപ്പം കാലുകള്‍ക്കിടയില്‍ തലയിണ വക്കുന്നതും ഗുണകരമാണ്. ദിവസവും  8-10 മണിക്കൂറുകള്‍ ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ഉറങ്ങേണ്ടതാണ്. 

ഉറക്കത്തിന് വില്ലനായി നില്‍ക്കുന്നതാണ് നെഞ്ചെരിച്ചില്‍, കാല്‍കഴപ്പ്, പുറംവേദന എന്നിവ. നഞ്ചെരിച്ചില്‍ കുറക്കുന്നതിനായി അധികം മസാല ചേര്‍ത്തഭക്ഷണ പദാര്‍ത്ഥങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരിപൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.  ഉറക്കത്തിന് മുന്നോടിയായി ചായ, കാപ്പി, സോഡ എന്നിവ ഉപയോഗിക്കുന്നത്  ഒഴിവാക്കേണ്ടതാണ്. 

കാല്‍സ്യം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍് ഉല്‍പ്പെടുത്തുന്നതിലൂടെ കാല്‍ കഴപ്പ് ശരീര വേദന എന്നിവക്ക് ഒരു പരിധി വരെ ശമനം ഉണ്ടാകുകയും ചെയ്യുന്നു.  ദ്രവ്യരൂപത്തിലുളള ആഹാരമായിരിക്കണം അധികവും ഉപയോഗിക്കേണ്ടത്. ഇത് ദഹനത്തിന് ഏറെ സഹായകരമാകുകയും ചെയ്യുന്നു. അതോടൊപ്പം വ്യായമങ്ങള്‍ക്കായും സമയം കണ്ടെത്തെണ്ടതാണ്.

ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥ ശിശുവിന്റ്‌റേയും ആരോഗ്യത്തിന് ഉറക്കം നന്നായി ലഭിക്കേണ്ടത്  അത്യന്താവശ്യമായ ഒരു കാര്യമാണ്. അതിനാല്‍ തന്നെ എല്ലാ ആശങ്കകളും നീക്കിവയ്‌ക്കേണ്ടതാണ്. 


 

How to solve Sleep depression in pregnancy period

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക