ഗർഭകാലം ഏറെ ആസ്വാദക കാലം കൂടിയാണ്. ഈ സമയം ശരീരത്തിന് വിശ്രമം നൽകേണ്ടതും ഭക്ഷണം നല്ലപോലെ കഴിക്കേണ്ടതും ആവശ്യമാണ്. എന്നാൽ ചില ഭക്ഷണ ക്രമങ്ങളുണ്ട് ഈ സമയങ്ങളിൽ. ഓരോ അമ്മമാരും ആദ്യം ആഹാരത്തില്‍ കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്കു വേണ്ടുന്ന പോഷകാഹാരങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്.
അമ്മയെക്കാള്‍ കൂടുതലായി കുട്ടികളെയാണ് പോഷകാഹാരങ്ങളുടെ കുറവ് ബാധിക്കുന്നത്. ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രോട്ടീന്‍, മിനറല്‍സ്, വിറ്റാമിനുകള്‍ എന്നിവയെല്ലാം പ്രത്യേകം ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യമുള്ളവരായി തീരൂ.. ശരീരത്തിനു വേണ്ടുന്ന ഊര്‍ജം പ്രദാനം ചെയ്യുന്നത് കാര്‍ബോഹൈഡ്രേറ്റുകളാണ്.
ഇത് ഏറ്റവുമധികം അടങ്ങിയിട്ടുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കാന്‍ ഗര്‍ഭിണി പ്രത്യേകം ശ്രദ്ധിക്കണം. കിഴങ്ങുവര്‍ഗങ്ങള്‍, പയറുവര്‍ഗങ്ങള്‍. പഴങ്ങള്‍, സ്റ്റാര്‍ച്ച്, ഷുഗര്‍, സെല്ലുലോയിഡ് എന്നിവയടങ്ങിയ ധാന്യങ്ങള്‍ തുടങ്ങിയവയിലെല്ലാം തന്നെ ധാരാളമായി കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഡോക്‌ടറുമായും ഡയറ്റീഷ്യനുമായും ചര്‍ച്ച ചെയ്‌ത് മനസിലാക്കണം.