Latest News

ബ്രഹ്മിയുടെ ആരോഗ്യഗുണങ്ങൾ അറിയാം

Malayalilife
topbanner
ബ്രഹ്മിയുടെ ആരോഗ്യഗുണങ്ങൾ അറിയാം

രോഗ്യ സംരക്ഷണ കാര്യത്തിൽ ഏവരും അതീവ ശ്രദ്ധയാണ് ഏവരും പുലർത്താറുള്ളത്. ആരോഗ്യ സംരക്ഷണ കാര്യത്തിൽ ഏറെ പ്രധാനയം നൽകുന്ന ഒന്നാണ് ആയുർവേദം. അതുകൊണ്ട് തന്നെ ആയുർവേദത്തിൽ ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് ബ്രഹ്മി. 
 ബ്രഹ്മി സാധാരണയായി  ഉപയോഗിച്ചു വരുന്നത് കുട്ടികളുടെ ബുദ്ധിയ്ക്കും ഓര്‍മയ്ക്കുമാണ് എങ്കിൽ കൂടിയും  മുതിര്‍ന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ബ്രഹ്മി. ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും ബ്രഹ്മി കൊണ്ട് സാധിക്കും.  ദിവസേന ഉണക്കിപ്പൊടിച്ച ബ്രഹ്മി പാലിലോ തേനിലോ ചേർത്ത് കഴിക്കുന്നത് ഓര്‍മ്മശക്തി മെച്ചപ്പെടുത്തും. 

തലച്ചോറിന്റെ ആരോഗ്യത്തിനും വെറും വയറ്റിൽ ബ്രഹ്മിനീര് കുടിക്കുന്നത്  നല്ലതാണ്. ദിവസേന ബ്രഹ്മിനീര് പ്രമേഹമുള്ളവര്‍  കുടിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് നല്ല കൊളസ്ട്രോൾ നിലനിറുത്തി ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. അതോടൊപ്പം തന്നെ  ബ്രഹ്മി നല്ല ശബ്ദത്തിനും തൊണ്ടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഉത്തമമാണ്. 

 ശബ്ദശുദ്ധി ലഭിക്കുന്നതിനായി നിത്യവും ബ്രഹ്മിനീരിൽ കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.  ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വികാസത്തിനും ഗര്‍ഭിണിയുടെ രക്തശുദ്ധീകരണത്തിനും ഗര്‍ഭകാലത്തു ബ്രഹ്മി കഴിയ്ക്കുന്നതു സഹായിക്കും.

Read more topics: # health benefits oh brahmi
health benefits oh brahmi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES