മറ്റ് ഫലങ്ങളേക്കാള്‍ കൂടുതല്‍ ആന്റിഓക്സിഡന്റ് മാതള ജ്യൂസില്‍ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ പല പ്രശ്നങ്ങളും ഇതിലൂടെ മാറും. രക്തം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉചിതമായ മാതളത്തില്‍ റെഡ് വൈന്‍, ഗ്രീന്‍ ടീ തുടങ്ങിയവയില്‍ ഉള്ളതിനേക്കാള്‍ മൂന്നിരട്ടി ആന്റിഓക്സിഡന്റുകളാണുള്ളത്.ശരീരത്തിന് ജീവകം സി അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ മാതളം ഇതിന് അത്യുത്തമമാണ്. ദിവസവും ശരീരത്തിന് ആവശ്യമായ ജീവകം സിയുടെ നാല്‍പ്പതു ശതമാനത്തോളം മാതളജ്യൂസിന് തരാനാകും.
പ്രോസ്റ്റേറ്റ് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മാതള ജ്യൂസിനു കഴിയും എന്നാണ് വിധഗ്ദര്‍ പറയുന്നത്.ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനു സഹായകമായ പോഷകങ്ങള്‍ മാതള ജ്യൂസിലുണ്ട്. മാതള ജ്യൂസിലെ നിരോക്‌സീകാരികള്‍ ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനം തടയാന്‍ സഹായിക്കുന്നു.