നിലവില്‍ ലോകമെമ്പാടും ഏതാണ്ട് 90,000 പേരെ ബാധിക്കുകയും 3000ത്തില്‍ അധികം പേരുടെ ജീവനെടുക്കുകയും ചെയ്തിരിക്കുകയാണ് കൊറോണ വൈറസ്. ദിനംപ്രതി ഇത് ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയുമാണ്. കൊറോണ ബാധിക്കുന്ന ഏവരും മരിക്കുന്നില്ലെങ്കിലും പ്രായമായവരെയും മറ്റ് രോഗങ്ങളാല്‍ പ്രതിരോധ ശേഷി കുറഞ്ഞവരെയും ഈ രോഗം എളുപ്പത്തില്‍ കീഴ്പ്പെടുത്തി ജീവന്‍ ഹനിക്കുമെന്ന മുന്നറിയിപ്പാണ് അനുഭവങ്ങളിലൂടെ ഉയര്‍ന്നിരിക്കുന്നത്. കൊറോണ ആദ്യം ഒരാളില്‍ കയറിപ്പിടിച്ചാല്‍ ആദ്യം അയാളുടെ ശ്വാസകോശത്തെ തകര്‍ത്തെറിയുകയും പിന്നീട് പ്രതിരോധ ശേഷിയെ തുടച്ച് നീക്കുകയുമാണ് ചെയ്യുന്നതെന്ന് പുതിയ ഗവേഷണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. തുടര്‍ന്ന് പ്രസ്തുത വ്യക്തിയുടെ ആന്തരാവയവങ്ങള്‍ കാര്‍ന്ന് തിന്നുകയും ചെയ്യും. കൊറോണഭീകരന്‍ മനുഷ്യശരീരത്തെ കീഴടക്കുന്നത് ഇത്തരത്തിലാണ്.
ശ്വാസകോശത്തെ താറുമാറാക്കുന്ന കൊറോണ കടുത്ത ന്യൂമോണിയക്ക് വഴിയൊരുക്കിയും രോഗിയെ മരണത്തിലേക്ക് തള്ളി വിടുന്നുവെന്ന് നിരവധി കേസുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശ്വാസകോശത്തിലെ കലകളില്‍ വച്ച് കൊറോണയ്ക്ക് വംശവര്‍ധനവ് നടത്താന്‍ സാധിക്കുന്നതിനെ തുടര്‍ന്നാണ് അപകടമേറുന്നത്. ഇവിടെ വച്ച് പടരുന്ന കൊറോണ ശ്വാസകോശത്തിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കൊറോണ തടസപ്പെടുത്തുന്നതിനെ തുടര്‍ന്ന് രോഗിക്ക് ശ്വാസം കഴിക്കുന്നതിന് കടുത്തപ്രയാസം നേരിടുന്നു. ഇതിനെ തുടര്‍ന്ന് രോഗി കൂടുതല്‍ അണുബാധയ്ക്ക് വിധേയമാവുകയും ചെയ്യുന്നു.
ഈ അണുബാധയോട് പൊരുത്താന്‍ രോഗിയുടെ പ്രതിരോധസംവിധാനം കൂടുതല്‍ പ്രയത്നിക്കേണ്ടി വരുമ്പോള്‍ പ്രതിരോധ സംവിധാനം തന്നെ താറുമാറാവുകയും രോഗി കൊറോണയ്ക്ക് കീഴ്പ്പെടുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ തടിപ്പുകള്‍ ഉണ്ടാവുകയും ഇത് ശ്വാസോച്ഛ്വാസത്തിന് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് വയറിനും ദഹനവ്യവസ്ഥക്കും ഹൃദയത്തിനും കരളിനും വൃക്കകള്‍ക്കും പലവിധ തകരാറുകളുണ്ടാക്കുകയും രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു.
മൂക്കൊലിപ്പ്, ചുമ, തൊണ്ട വേദന, ഉയര്‍ന്ന ശാരീരികോഷ്മാവ് തുടങ്ങിയവയാണ് കൊറോണയുടെ ലക്ഷണങ്ങളായി കണ്ട് വരുന്നത്. ഇവ സാധാരണ ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങളായി സമാധാനിച്ച് പലരും ഡോക്ടറെ കാണാന്‍ വൈകിക്കുന്നത് കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിനും കൊറോണ ഇവരില്‍ നിന്നും നിരവധി പേരിലേക്ക് പടരുന്നതിനും കാരണമായി വര്‍ത്തിക്കുന്നത് വന്‍ ഭീഷണിയായിത്തീര്‍ന്നിട്ടുണ്ട്.അതിനാല്‍ രോഗം പടരുന്ന ഇടങ്ങളില്‍ നേരിയ ലക്ഷണങ്ങളുള്ളവര്‍ പോലും ഉടനടി വൈദ്യസഹായം തേടണമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്.