Latest News

ദിവസേന മീന്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമോ..

Malayalilife
ദിവസേന മീന്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമോ..

മീന്‍ മലയാളികള്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഭക്ഷ്യവിഭവമാണ്. കേരളത്തിലെ ഭൂരിഭാഗം ആളുകളും ദിനസവും മീന്‍ ഉപയോഗിക്കുന്നവരുമാണ്. രുചിയുള്ള ഒരു ഭക്ഷണപദാര്‍ത്ഥം എന്നതിനപ്പുറത്ത്് മനുഷ്യന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന നിരവധി ഗുണങ്ങളുണ്ട് മീനുകള്‍ക്ക്. 

കരളിനെ സംരക്ഷിക്കുന്നു.

മത്സ്യത്തിലുള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണു. കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത് ഒമേഗ 3 ആസിഡ് രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് കൊഴുപ് കുറയ്ക്കും. ഇതിലൂടെ ഫാറ്റി ലിവര്‍ അസുഖങ്ങളെ തടയാന്‍ സാധിക്കും.

അല്‍ഷിമേഴ്സ് സാധ്യത കുറക്കുന്നു

60 വയസ്സ് കഴിഞ്ഞവര്‍ക് മറവി രോഗം വരന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഈ സാധ്യതകളെ ഇല്ലാതാക്കുകയാണ് നമ്മുടെ പ്രിയ വിഭവമായ മീന്‍. എന്നും മീന്‍ കഴിക്കുന്നത് മസ്തിഷ്‌കരോഗ്യത്തിനും വളരെ നല്ലതാണ്. മസ്തിഷ്‌കസംബന്ധമായ രോഗങ്ങള്‍ തടയുന്നതില്‍ മത്സ്യത്തിന് വലിയൊരു പങ്കുണ്ട്.

പോഷകഗുണം

നമ്മുടെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമായ വളരെയധികം പോഷകഗുണങ്ങള്‍ ഉള്ള ഒരു ഭക്ഷണവസ്തുവാണ് മത്സ്യം. കൊഴുപ്പു നിറഞ്ഞ മത്സ്യങ്ങളാണ് ഏറ്റവും ആരോഗ്യപ്രദമായത്. ഒമേഗ 3 ആസിഡിനാല്‍ സമ്പുഷ്ടമായ മത്സ്യം ആഴ്ചയില്‍ രണ്ടു തവണയെങ്കിലും കഴിക്കണം എന്നാണ് കണക്ക്.

ഹൃദയത്തിന് അത്യുത്തമം.

ആരോഗ്യമുള്ള ഒരു ഹൃദയത്തിനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണവസ്തുവാണ് മത്സ്യം. ദിവസത്തില്‍ ഒരു തവണയോ, അതില്‍ കൂടുതലോ മത്സ്യം കഴിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത 15 ശതമാനം കണ്ട് കുറയും എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.

പ്രമേഹം നിയന്ത്രിക്കുന്നു

മീന്‍ എണ്ണ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും. അതിനാല്‍ മീന്‍ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

വിഷാദത്തെ അകറ്റുന്നു

ലോകം നേരിടുന്ന മാനസിക പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിഷാദം. നമ്മുടെ ഉള്ളിലെ വിഷാദം കുറച്ചു ഒരു സന്തോഷമുള്ള വ്യക്തി ആക്കി മാറ്റാന്‍ മത്സ്യത്തിന് കഴിയും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൃത്യമായ മരുന്നുകളുടെ ഒപ്പം മത്സ്യം കഴിക്കുന്നത് മരുന്നുകളുടം പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും. പ്രതേകിച്ചു സ്ത്രീകളില്‍ പ്രസവശേഷം ഉണ്ടാകുന്ന വിഷാദാവസ്ഥ തടയാന്‍ മത്സ്യം നല്ലതാണു.

വിറ്റാമിന്‍ ഡിയുടെ കലവറ

മത്സ്യം വിറ്റാമിന് ഡി.യുടെ ഒരു കലവറ തന്നെയാണ്. ഇത് ഉറക്കക്കുറവ് തടയുന്നതിന് സഹായകമാണ്. മാത്രമല്ല എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് (മസ്തിഷ്‌കത്തെ സംബന്ധിച്ച വിവരങ്ങള്‍ ഒഴുകുന്നതും മസ്തിഷ്‌കവും ശരീരവും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന കേന്ദ്ര നാഡീവ്യൂഹങ്ങളുടെ അപ്രതീക്ഷിതവും പലപ്പോഴും പ്രവര്‍ത്തനരഹിതവുമായ രോഗമാണ് മള്‍ട്ടിപ്പിള്‍

Read more topics: # including fish,# in daily diet
including fish in daily diet

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES