Latest News

മൈഗ്രേന്‍ നിങ്ങള്‍ക്ക് വില്ലനോ ; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍

Malayalilife
മൈഗ്രേന്‍ നിങ്ങള്‍ക്ക് വില്ലനോ ;  ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍

മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് പലരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണ് . അസഹ്യമായ വേദനയാണ് ഇതിലൂടെ ഉണ്ടാകുക . ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഇതിനെ നിയന്ത്രിക്കാനാകും.  ഇതാ ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം .


അമിത വെളിച്ചവും ശബ്ദവും ഒഴിവാക്കുക

അമിതമായ വെളിച്ചം ഉളള ഇടത്തില്‍ നിന്നും ശബ്ദം  ഉളള സ്ഥലങ്ങളില്‍ നിന്നും കഴിയുന്നതും ഒഴിവാകുക . ഫോണ്‍ ,ലാപ്‌ടോപ് എന്നിവയുടെ സ്‌ക്രീനിലെ വെളിച്ചം കുറയ്ക്കുക .സൂര്യന്റെ അമിത വെളിച്ചത്തില്‍ നിന്നും നൈറ്റ് ക്ലബുകളില്‍ നിന്നും കഴിവതും ഒഴിവാകാന്‍ ശ്രദ്ധിക്കേണ്ടതാണ് . 

 ഭക്ഷണക്രമം

ചില ഭക്ഷണങ്ങള്‍ ശീലിക്കുന്നത് തലവേദനയ്ക്ക് കാരണമാകും എന്നാണ്  പഠനങ്ങള്‍ വ്യക്തമാക്കുന്നത് . ചോക്ലേറ്റ്, റെഡ് വൈന്‍, ചീസ്, പ്രോസസ് ചെയ്ത മാംസം എന്നിവ ഉപയോഗിക്കുന്നതിന്റെ അളവ് കുറയ്ക്കുക . അതോടൊപ്പം ആഹാരം കഴിക്കുമ്പോള്‍ തലവേദന വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയും വേണം .

സമ്യദ്ധമായി വെളളം കുടിക്കുക

ശരീരത്തില്‍ വെളളത്തിന്റെ അളവില്‍ കുറവ് കണ്ടാലും മൈഗ്രേന്‍ വരാന്‍ സാധ്യത ഏറെയാണ് . അതിനാല്‍ ധാരാളം വെളളം കുടിക്കുക.

കാലാവസ്ഥ

 അമിതമായ ചൂട്, തണുപ്പ്, മഴ എന്നിവയൊക്കെ ഒഴിവാക്കേണ്ടതാണ് .

സമ്മര്‍ദം കുറക്കുക

മാനസികസമ്മര്‍ദം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാകുകയും സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുക .


 

Read more topics: # how,# to solve migraine
how to solve migraine

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES