സീതപ്പഴത്തിന്റെ ഗുണങ്ങള്‍ കാണാതെ പോകരുത്

Malayalilife
topbanner
സീതപ്പഴത്തിന്റെ ഗുണങ്ങള്‍ കാണാതെ പോകരുത്

ധാരാളം ഊര്‍ജമടങ്ങിയ ഫലമാണ് സീതപ്പഴം. വിറ്റാമിന്‍ സി, എ, ബി6 എന്നീ പോഷകങ്ങള്‍ ധാരാളമടങ്ങിയ ഫലമാണു സീതപ്പഴം. പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍, സോഡിയം തുടങ്ങിയ ധാതുക്കളും അതിലുണ്ട്. . ക്ഷീണവും തളര്‍ച്ചയും പേശികളുടെ ശക്തിക്ഷയവും അകറ്റുന്നു. മധുരം കൂടുതലായതിനാല്‍ ശരീരത്തിന്റെ മെറ്റബോളിക് നിരക്ക് (നാം കഴിക്കുന്ന ആഹാരം ദഹിച്ച് പോഷകങ്ങള്‍ ശരീരത്തിലേക്കു വലിച്ചെടുക്കപ്പെടുന്ന പ്രവര്‍ത്തനമാണ് മെറ്റബോളിസം.) കൂട്ടുന്നു. കൂടുതല്‍ ഭക്ഷണം കഴിക്കാനിടയാകുന്നു. മെലിഞ്ഞവര്‍ തടികൂട്ടാന്‍ സീതപ്പഴം കഴിക്കുന്നതു ഗുണപ്രദം.

ഹൃദയാരോഗ്യത്തിനു സീതപ്പഴം

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു സീതപ്പഴം ഗുണകരം. സീതപ്പഴത്തില്‍ സോഡിയവും പൊട്ടാസ്യവും സംതുലിത നിലയിലാണ്. അത് രക്തസമ്മര്‍ദ വ്യതിയാനങ്ങള്‍ നിയന്ത്രിതമാകുന്നതിനു സഹായകം. സീതപ്പഴത്തില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയ മഗ്‌നീഷ്യം ഹൃദയ പേശികളുടെ ആരോഗ്യത്തിനു ഗുണപ്രദം. ഹൃദയാഘാതം, സ്‌ട്രോക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. 

സീതപ്പഴത്തിലുളള നാരുകളും നിയാസിന്‍ എന്ന ആന്റിഓക്‌സിഡന്റും ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍)കുറയ്ക്കുന്നതിനും നല്ല കൊളസ്‌ട്രോള്‍(എച്ച്ഡിഎല്‍) കൂട്ടുന്നതിനും സഹായകം. കുടലില്‍ നിന്നു കൊളസ്‌ട്രോള്‍ ശരീരത്തിലേക്കു വലിച്ചെടുക്കപ്പെടുന്നതു തടയുന്നതിനും സഹായകം. ശരീരത്തിലേക്കു ഷുഗര്‍ വലിച്ചെടുക്കപ്പെടുന്നതിന്റെ വേഗം കുറയ്ക്കുന്നതിനു സീതപ്പഴത്തിലെ നാരുകള്‍ ഗുണപ്രദം. ഇതു ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിനു സഹായകം. എന്നാല്‍ മധുരം ഏറെയായതിനാല്‍ പ്രമേഹബാധിതര്‍ സീതപ്പഴം മിതമായി മാത്രം കഴിക്കുക. ഇക്കാര്യത്തില്‍ കുടുംബ ഡോക്ടര്‍, ഡയറ്റീഷന്‍ എന്നിവരുടെ നിര്‍ദേശം സ്വീകരിക്കാവുന്നതാണ്.

പ്രായമായവരുടെ ആരോഗ്യത്തിന്

പ്രായമായവരുടെ ആരോഗ്യത്തിനു സീതപ്പഴം സഹായകം.സീതപ്പഴത്തില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയ മഗ്‌നീഷ്യം ശരീരത്തിലെ ജലാംശം സംതുലനം ചെയ്യുന്നു, റുമാറ്റിസം, സന്ധിവാതം എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു. പേശികളുടെ തളര്‍ച്ച കുറയ്ക്കുന്നതിനു സഹായകം. സീതപ്പഴത്തിലുളള കാല്‍സ്യവും എല്ലുകളുടെ ആരോഗ്യത്തിനു സഹായകം.

ആമാശയത്തിന്റെആരോഗ്യത്തിന് 

ദഹനക്കേടു മൂലമുളള ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പ്രതിവിധിയായും സീതപ്പഴം ഗുണപ്രദം. കുടലില്‍ നിന്നു വിഷമാലിന്യങ്ങളെ പുറന്തളളുന്ന പ്രവര്‍ത്തനങ്ങള്‍ക്കു സഹായകം. ആമാശയവുമായി ബന്ധമുളള ആരോഗ്യപ്രശ്‌നങ്ങളായ നെഞ്ചെരിച്ചില്‍, അള്‍സര്‍, അസിഡിറ്റി, ഗ്യാസ്‌ട്രൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും സീതപ്പഴം ഗുണപ്രദം. ഇടത്തരം വലുപ്പമുളള ഒരു സീതപ്പഴത്തില്‍ ആറു ഗ്രാം ഡയറ്ററി നാരുകളുണ്ട്. ഇത് ശരീരത്തിന് ഒരു ദിവസം ആവശ്യമായതിന്റെ 90 ശതമാനം വരും. മലബന്ധം അകറ്റുന്നതിനും നാരുകള്‍ സഹായകം. ബി കോപ്ലക്‌സ് വിറ്റാമിനുകള്‍ സീതപ്പഴത്തില്‍ ധാരാളം. തലച്ചോറിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനത്തെ ഇവ നിയന്ത്രിക്കുന്നുണ്ട്. അതിനാല്‍ സ്ട്രസ്, ടെന്‍ഷന്‍, ഡിപ്രഷന്‍ തുടങ്ങിയ മാനസിക വിഷമതകള്‍ കുറയ്ക്കുന്നതിനു സഹായകം. പാര്‍ക്കിന്‍സണ്‍സ് രോഗ സാധ്യത കുറയ്ക്കുന്നതിനും സീതപ്പഴം ഗുണപ്രദം.

Image result for സീതപ്പഴ

സ്ത്രീകളുടെ ആരോഗ്യജീവിതത്തിന്

സീതപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയ ഇരുന്പ് വിളര്‍ച്ചയില്‍ നിന്നു സംരക്ഷിക്കുന്നു. ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ഉത്തമം. അതിലുളള വിറ്റാമിന്‍ എ, സി എന്നിവ ഗര്‍ഭസ്ഥശിശുവിന്റെ ചര്‍മം, കണ്ണുകള്‍, മുടി എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം. 

ഗര്‍ഭിണികള്‍ സീതപ്പഴം ശീലമാക്കുന്നത് കുഞ്ഞിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും സഹായകം. ഗര്‍ഭകാലത്തുണ്ടാകുന്ന മനംപിരട്ടല്‍, ഛര്‍ദി എന്നിവ തടയുന്നതിനും ഉത്തമം. മാസം തികയാതെയുളള പ്രസവം ഒഴിവാക്കുന്നതിനും ഗുണപ്രദം.
മുലപ്പാലിന്റെ ഉത്പാദനം കൂട്ടുന്നതിനും ഗുണപ്രദം. സീതപ്പഴത്തിലുളള ആന്റി ഓക്‌സിഡന്റുകള്‍ അണുബാധ തടയുന്നതിനു സഹായകം. 

ചര്‍മസംരക്ഷണത്തിന്

സീതപ്പഴത്തിലുളള വിറ്റാമിന്‍ സി, എ, ബി, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചര്‍മത്തിലെ മുറിവുകള്‍ ഭേദപ്പെടുന്നതിനും പുതിയ പാളി ചര്‍മകോശങ്ങള്‍ രൂപപ്പെടുന്നതിനും സഹായകം. സീതപ്പഴം ശീലമാക്കിയാല്‍ ചര്‍മത്തില്‍ ചുളിവുകള്‍ രൂപപ്പെടുന്നതു തടയാം. ചര്‍മത്തിന്റെ ഇലാസ്തികത കൂട്ടാം. അതിലുളള വിറ്റാമിന്‍ സി ചര്‍മകോശങ്ങളിലെ ഫ്രീ റാഡിക്കലുകളോടു പൊരുതി ചര്‍മത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. പ്രായമാകുന്നതുമായി ബന്ധപ്പെു ചര്‍മത്തില്‍ പാടുകളും മറ്റും രൂപപ്പെടുന്നതു തടയുന്നു. യുവത്വം നിലനിര്‍ത്തുന്നു. സൂര്യപ്രകാശത്തിലെ ദോഷകരമായ കിരണങ്ങളില്‍ നിന്നു ചര്‍മം സംരക്ഷിക്കുന്നു. പുതിയ ചര്‍മകോശങ്ങള്‍ രൂപപ്പെടുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും അതിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായകം.

മുഖക്കുരുവിന്റെ ആക്രമണത്തില്‍ നിന്നു കൗമാരത്തെ സംരക്ഷിക്കുന്നതിനും സീതപ്പഴം ഗുണപ്രദം. ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന സേബത്തിന്റെ ഉത്പാദനം കുറയ്ക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. സീതപ്പഴത്തിന്റെ മാംസളഭാഗം നാരങ്ങാനീരുമായി ചേര്‍ത്തു കുഴന്പുരൂപത്തിലാക്കി ആഴ്ചയില്‍ മൂന്നുതവണ മുഖത്തു പുരുക. മുഖക്കുരുവിന്റെ ആക്രമണം കുറയും. നീരും വേദനയും കുറയ്ക്കുന്ന സീതപ്പഴത്തിന്റെ സ്വഭാവഗുണവും ഇവിടെ പ്രയോജനപ്രദം. സീതപ്പഴത്തിലെ നാരുകളും ആന്റി ഓക്‌സിഡന്റുകളും ശരീരത്തില്‍ നിന്നു വിഷമാലിന്യങ്ങള്‍ പുറന്തളളുന്ന പ്രവര്‍ത്തനങ്ങള്‍ക്കു സഹായകം. ഇതു ചര്‍മത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. 

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന കൊളാജെന്‍ എന്ന പ്രോട്ടീന്റെ അളവു കൂട്ടുന്നതിനു സീതപ്പഴത്തിലെ വിറ്റാമിന്‍ സി സഹായകം. അതില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയ കോപ്പര്‍ അകാലനര തടയുന്നു. മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നു. മുടികൊഴിച്ചില്‍ തടയുന്നു:

health-tips-for-eating-seethapazam

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES