കപ്പലണ്ടി മിക്കവാറും പേര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണവസ്തുവാണ്. വറുത്തും പുഴുങ്ങിയുമെല്ലാം കഴിയ്ക്കാവുന്ന ഇതിന് ആരോഗ്യഗുണങ്ങളും ഏറെയാണ്. കൊറിക്കാന്‍ ഏറ്റവും നല്ലൊരു ഭക്ഷണസാധമാണ് കപ്പലണ്ടി അഥവാ നിലക്കടല. ഇത് ആരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണ്. ദിവസവും ഒരു പിടി കപ്പലണ്ടി കഴിയ്ക്കുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കും. പല അസുഖങ്ങളേയും പ്രതിരോധിയ്ക്കാനുള്ള സ്വാഭാവിക വഴിയാണിത്. ഞരമ്പു സംബന്ധമായ ഉണ്ടാവുന്ന പല അസുഖങ്ങള്‍ക്കും പ്രതിവിധി ഞരമ്പു സംബന്ധമായ ഉണ്ടാവുന്ന പല അസുഖങ്ങള്‍ക്കും പ്രതിവിധിയാണ് ഇത്തരത്തില്‍ കപ്പലണ്ടി സ്ഥിരമാക്കുന്നത്.
അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കാനും തലച്ചോറിന്റെ ഉണര്‍വ്വിനും ആരോഗ്യത്തിനും കപ്പലണ്ടി വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിയ്ക്കുന്നത് നല്ലതാണ്. പ്രോട്ടീന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു സസ്യാഹാരമാണ് നിലക്കടല. ഇത് കുട്ടികള്‍ക്കും പ്രോട്ടീന്‍ കുറവുള്ള മുതിര്‍ന്നവര്‍ക്കും ഏറെ ഫലപ്രദമാണ്. വെജിറ്റേറിയന്‍കാര്‍ക്ക് പ്രോട്ടീന്‍ ലഭ്യമാകാനുള്ള എളുപ്പവഴി. ഹൃദയത്തിന് ഒലീയിക് ആസിഡ് പോലുള്ള മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഇതിലുണ്ട്. നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. ഹൃദയത്തിന് ഉത്തമം.
പക്ഷാഘാത സാധ്യത ഇതിലെ നൈട്രിക് ഓക്സിഡ് പക്ഷാഘാത സാധ്യത വളരെയധികം കുറയ്ക്കുന്നു. ആന്റിഓക്സ്ഡന്റിന്റെ കലവറ എന്ന് വേണമെങ്കില്‍ കപ്പലണ്ടിയെ വിശേഷിപ്പിക്കാം. സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന എല്ലാ അണുബാധകളും പ്രതിരോധിയ്ക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.