മനുഷ്യന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതില്‍ മുടിക്കുള്ള പങ്ക് വളരെ വലുതാണ്. അമിതമായ മുടി കൊഴിച്ചിലും മറ്റു ശിരോചര്‍മ്മ രോഗങ്ങളും ഇന്ന് സര്‍വസാധാരണമാണ്. ചിലരില്‍ പ്രായം ഏറുംതോറും മുടി കൊഴിച്ചില്‍ ഉണ്ടാകുന്നുണ്ടെങ്കിലും പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജന്റെ അപര്യാപ്തതയും മുടികൊഴിച്ചില്‍ ശക്തമാക്കുന്നു. മുടികൊഴിച്ചിലിന്റെ ഒരു പ്രധാന കാരണം പാരമ്പര്യം തന്നെയാണ്.ശിരോചര്‍മ്മ രോഗങ്ങളായ ഫംഗസ് ബാധ, താരന്‍, സോറിയാസിസ്, സെമ്പോറിക്ക് ഡെര്‍മറ്റെറ്റിസ്, ഫോളിക്കുലെറ്റിസ്, അമിതമായ മാനസിക സമ്മര്‍ദ്ദം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയ്‌ക്കൊപ്പം സ്ത്രീകളിലെ പി.സി.ഒ.ഡി, തൈറോയ്ഡ് രോഗങ്ങളും മുടി കൊഴിച്ചിലിന്റെ കാരണങ്ങളാണ്. അയണ്‍, കാത്സ്യം, പ്രോട്ടീന്‍ എന്നിവയുടെ കുറവ് മുടിയെ അപകടത്തിലാക്കുന്നു.
ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങളും ഇക്കൂട്ടത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ചില മരുന്നുകളുടെ ഉപയോഗവും മുടിക്ക് ദോഷകരമാകും. കൂടാതെ കീമോതെറാപ്പി പോലുള്ള ചികിത്സയും മുടി കൊഴിച്ചിലുണ്ടാക്കുന്നു. മുടി കൊഴിച്ചിലിന് യഥാസമയം ചികിത്സിക്കുക എന്നത് പരമപ്രധാനമാണ്. പുറമേയുള്ള മരുന്നുകള്‍, എണ്ണ പുരട്ടല്‍ മാത്രമല്ലാതെ, ഓരോ വ്യക്തിയുടെയും പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അയാളുടെ സ്വഭാവമനുസരിച്ചുള്ള കാരണങ്ങള്‍ കണ്ടുപിടിച്ച് വ്യക്തമായ നിര്‍ദ്ദേശത്തോടെ ഹോമിയോപ്പതിയില്‍ മരുന്ന് നല്‍കുന്നു.