മുടിയില്‍ എണ്ണപുരട്ടിക്കുളിക്കുന്നത് കൊണ്ട് മുടി കൂടുതല്‍ വളരാനുളള സാധ്യത ഉണ്ടോ .മുടിയില്‍ എണ്ണ പുരട്ടിയില്ലെങ്കിലും ഓരോ വര്‍ഷവും ആറ് ഇഞ്ച് വരെ മുടി വളരും. ദിവസവും അന്‍പതോളം മുടി പൊഴിയുന്നതും സാധാരണമാണ്. ആയുര്‍വേദത്തില്‍ മുടി വളര്‍ച്ചയേക്കാളും മുടിവേരുകളുടേയും ചര്‍മത്തിന്റേയും ആരോഗ്യത്തിന് വേണ്ടിയാണ് തലയില്‍ എണ്ണ പുരട്ടുന്നത് ശീലിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നത്.
ശിരസ്സിലും കര്‍ണപാളികളിലും ഉള്ളം കൈയിലും കാലിലും പുരട്ടി തിരുമ്മിയശേഷം കുളിക്കണമെന്ന് ആയുര്‍വേദ ശാസ്ത്രം ഉപദേശിക്കുന്നു. മുടിയില്‍ ദിവസവും എണ്ണയിടുന്നതിലൂടെ ശരീരത്തെ പുതുമയോടെ എന്നെന്നും സൂക്ഷിക്കാം. എണ്ണ പുരട്ടുമ്പോള്‍ ചര്‍മത്തിന്റെ സൂക്ഷ്മ സ്രോതസ്സുകളിലൂടെ പ്രവേശിച്ച് ധാതുക്കള്‍ക്ക് സ്നിഗ്ധതയും പോഷണവും നല്‍കുന്നു. നിത്യവും എണ്ണ തേച്ച് കുളിക്കുന്നവര്‍ക്ക് അകാലനരയും മുടികൊഴിച്ചലും അധികം ബാധിക്കില്ല. മറവി, ഊര്‍ജക്കുറവ്, ശിരോരോഗങ്ങള്‍ എന്നിവയും അകറ്റി നിര്‍ത്താം. മാത്രമല്ല എണ്ണ തേച്ചു കുളിച്ചാല്‍ തലയ്ക്ക് തണുപ്പും ലഭിക്കും