ഗ്രീന്‍ ടി- അമിതവണ്ണം കുറക്കാനുളള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഗ്രീന്‍ ടി കുടിക്കുക എന്നത്. ഗ്രീന്‍-ടിയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
കാഫീന്‍ തരുന്ന ഊര്‍ജ്ജം നിങ്ങള്‍ക്ക് ദിവസം തുടങ്ങാന്‍ നല്ലതാണെന്നു തോന്നും.ഗ്രീന്‍ ടീ വയറിനെ ബാധിക്കുന്നതിനാല്‍ വെറും വയറില്‍ ഇത് കുടിക്കാന്‍ പാടില്ല.
പലരും ഉച്ചഭക്ഷണത്തിനു ശേഷം ഗ്രീന്‍ ടീ കുടിക്കാറുണ്ട്.എന്നാല്‍ ഇത് പല പോഷകങ്ങളും ആഗീരണം ചെയ്യുന്നതിനെ ബാധിക്കുന്നു.കൂടാതെ ഭക്ഷണ സമയത്തു പുറപ്പെടുവിക്കുന്ന ദഹന രസങ്ങളെ നേര്‍പ്പിക്കുന്നു.അതിനാല്‍ ഭക്ഷണം കഴിഞ്ഞു ഒരു മണിക്കൂറിനു ശേഷം മാത്രം കുടിക്കുക
ഇത് ഉറക്കത്തെ ബാധിക്കുന്നതിനാല്‍ അര്‍ധരാത്രി കുടിക്കാന്‍ പാടില്ല.പിന്നീട് ഉറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കും
ഗ്രീന്‍ ടീ ഇലകള്‍ തിളപ്പിക്കാനായി ബാഗുകള്‍ ഉപയോഗിക്കാവുന്നതാണ്.ചില ബ്രാന്‍ഡുകളില്‍ നല്ല ടീ ബാഗുകള്‍ കാണാറില്ല.
ഇത് മൂത്രത്തിന്റെ അളവ് കൂടുതുകയും നിര്ജ്ജലിനീകരണം ഉണ്ടാക്കുകയും ചെയ്യും.അതിനാല്‍ ഗ്രീന്‍ ടീ കുടിക്കുന്നുവെങ്കില്‍ ധാരാളം വെള്ളവും കുടിക്കുക
ഗ്രീന്‍ ടീക്ക് വളരെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്.എന്നാല്‍ മിതമായി മാത്രം ഉപയോഗിക്കുക.ദിവസവും ഒന്നോ രണ്ടോ കപ്പ് മാത്രം കുടിക്കുക.വൈകുന്നേരം 3 മണിക്കും 5 മണിക്കും ഇടയില്‍ കുടിക്കുന്നതാണ് ഉത്തമം.നല്ല നിലവാരമുള്ള ഇലകള്‍ തിളപ്പിച്ച് ഉപയോഗിക്കുക
ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലൂറൈഡ് പല്ലിന്റെ ദന്തക്ഷയം തടയുന്നു, ഇത് ബാക്ടീരിയയുടെ വളര്‍ച്ചയെ പരിമിതപ്പെടുത്തുന്നു.