ധാരാളം പോഷകഗുണങ്ങള്‍ ഉള്ള ഉണക്കമുന്തിരി. ഉണക്കമുന്തിരിക്ക് രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉണക്കമുന്തിരിയിലെ നാരുകള്‍ പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നു. പൊട്ടാസ്യത്തിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഉണക്കമുന്തിരി.
നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ മലബന്ധം പോലുള്ള പ്രശനങ്ങള്‍ക്ക് പരിഹാരവുമാണ്. ഉണക്കമുന്തിരി ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാന്‍ ശീലമാക്കാം. ധാതുക്കളായ പൊട്ടാസ്യം, മഗ്‌നീഷ്യം, ഇവ ഉണക്കമുന്തിരിയിലുണ്ട്. ചര്‍മ രോഗങ്ങള്‍ക്കും സന്ധിവേദനയ്ക്കും മുടികൊഴിച്ചിലിനും ഗുണകരമാണ്.
അയണ്‍, കോപ്പര്‍, ബി കോംപ്ലക്‌സ് വൈറ്റമിനുകള്‍ എന്നിവ ഉണക്കമുന്തിരിയില്‍ ധാരാളമുണ്ട്. ഇരുമ്ബിന്റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും പതിവായി ഉണക്കമുന്തിരി കഴിച്ചാല്‍ സാധിക്കും. ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ആന്റിഓക്‌സിഡന്റുകളോടൊപ്പം പൊട്ടാസ്യം, അയണ്‍, ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ തുടങ്ങിയവയും അടങ്ങിയതിനാല്‍ സഹായിക്കും.
തിമിരം, മാക്യുലാര്‍ ഡീജനറേഷന്‍ മുതലായ നേത്രരോഗങ്ങള്‍ തടയുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും ജീവകം എയും ബീറ്റാ കരോട്ടിനും ധാരാളമടങ്ങിയ ഉണക്കമുന്തിരി സഹായിക്കുന്നു. ഉണക്ക മുന്തിരി പല്ലുകളുടെ ആരോഗ്യത്തിനും ശീലമാക്കാം. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന്‍ കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരിക്കു കഴിയും.