മുട്ട എന്നത് ഭക്ഷണരീതിയുടെ ഒരുഭാഗമാണ്. ആളുകളുടെ ഭക്ഷണത്തിന്റെ ഭാഗമാണ് മുട്ട. ജിമ്മില്‍ പോകുന്നവര്‍ക്കും മറ്റും ഇത് ഒഴിവാക്കാനുമാകില്ല. ഇതിനായി പലരും മുട്ട ഒന്നിച്ച് വാങ്ങി ഉപയോഗിക്കാറുണ്ട്. പലരും ഫ്രിഡ്ജിലാണ് ഇത്തരത്തില്‍ മുട്ട സൂക്ഷിക്കുന്നത്.
ഒരു മുട്ടയുടെ ആയുസ്സ് മൂന്നാഴ്ചക്കാലമാണ്. ഈ കാലയളവിനുള്ളിലാണ് മുട്ട ഉപയോഗിക്കാന്‍ കഴിയുന്നത്. അതിനു ശേഷം പാകം ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. മാത്രമല്ല മുട്ടയിലെ ഗുണങ്ങള്‍ ഈ കാലയളവിനു ശേഷം നഷ്ടമാകുകയും ചെയ്യും.
ഫ്രിഡ്ജില്‍ വെച്ച മുട്ട കഴിക്കുന്നതു ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുമെന്ന് അടുത്തിടെ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ലെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ആദ്യത്തെ രണ്ടാഴ്ച മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതു നല്ലതെന്നാണ് പറയുന്നത്. അല്ലെങ്കില്‍ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്ന മുട്ട വേഗത്തില്‍ കേടാകാനും മുട്ടയുടെ ഗുണാംശം നഷ്ടമാകാനും കാരണമാകും.
കടയില്‍ നിന്നു വാങ്ങുന്ന മുട്ട കുറച്ചധികം ദിവസം കേടുകൂടാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുന്നതാണ് ഉത്തമം. എന്നാല്‍ ഫ്രിഡ്ജില്‍ നിന്നും മുട്ട പാകം ചെയ്യാന്‍ എടുക്കും മുന്‍പ് കുറച്ചു നേരം പുറത്തുവയ്ക്കുന്നത് നല്ലതാണ്.
അടുത്തിടെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം മുട്ട കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ശുചിത്വം പാലിക്കേണ്ടതുണ്ട്. മുട്ടത്തോടുകള്‍ വൃത്തിയുള്ളതും അണുവിമുക്തമാക്കിയതുമായിരിക്കണം.
തോടില്‍ കാണപ്പെടുന്ന മണ്ണും ചെളിയും രക്തക്കറകളും പൂര്‍ണമായും നീക്കം ചെയ്ത ശേഷമാകണം അവ വില്‍പ്പനയ്ക്ക് വയ്ക്കാന്‍ എന്നും ഇതില്‍ നിഷ്‌കര്‍ഷിക്കുന്നു.