Latest News

വെറും വയറ്റിൽ മുട്ടയും തേനും കഴിക്കാൻ പാടില്ല; കാരണങ്ങൾ അറിയാം

Malayalilife
വെറും വയറ്റിൽ മുട്ടയും തേനും കഴിക്കാൻ പാടില്ല; കാരണങ്ങൾ അറിയാം

രു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് പ്രഭാതഭക്ഷണം. ശരീരത്തിന് ഉന്മേഷവും കരുത്തും ലഭിക്കാന്‍ രാവിലെയുള്ള ഭക്ഷണശീലം സഹായിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടാറുണ്ട്.

പ്രഭാത ഭക്ഷണം കഴിക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കാതിരിക്കുന്നതിനൊപ്പം വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്‌ബോള്‍ പല വിധത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

വെറും വയറ്റില്‍ എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മധുരം കൂടുതലുള്ള ഭക്ഷണങ്ങളും ഒഴിവാക്കാം. കൊക്കക്കോള പോലുള്ള പാനീയങ്ങള്‍ കുടിക്കാതെ ശുദ്ധമായ വെള്ളം തീര്‍ച്ചയായും കുടിക്കണം. സിട്രസ് അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

വെറും വയറ്റില്‍ തേന്‍ കുടിച്ചാല്‍ ആരോഗ്യം വര്‍ദ്ധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. മുട്ടയുടെ കാര്യവും ഇതു പോലെയാണ്. വിശപ്പ് ഇല്ലാതാക്കാനും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും വെറും വയറ്റില്‍ മുട്ട കഴിക്കുന്ന ശീലം കാരണമാകും.

രാവിലെ ഓട്സ് കഴിക്കുന്ന ശീലമുള്ളവര്‍ ഒരു ഗ്ലാസ്സ് വെള്ളമോ ചായയോ കഴിച്ചശേഷം മാത്രമേ ഓട്സ് കഴിക്കാന്‍ പാടുകയുള്ളൂ.


 

donot eat egg and honey in empty stomach

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES