Latest News

പിതാവ് മരിച്ചത് സര്‍ക്കാര്‍ സര്‍വിസിലിരിക്കെ; മിനി സ്‌ക്രീനിലെ മിന്നും താരമെങ്കിലും ആശ്രിത നിയമനത്തിലൂടെ ജോലിയില്‍ കയറി ജീവിതം സേഫാക്കാന്‍ നിര്‍ബന്ധിച്ച് വീട്ടുകാര്‍;വിവാഹം കഴിച്ച് കുടുംബിനിയാകാന്‍ പറഞ്ഞതും സഹിച്ചില്ല; ടെലിവിഷന്‍ നടി നന്ദിനി ജീവനൊടുക്കിയത് സമ്മര്‍ദ്ദം താങ്ങാനാവാതെ

Malayalilife
പിതാവ് മരിച്ചത് സര്‍ക്കാര്‍ സര്‍വിസിലിരിക്കെ; മിനി സ്‌ക്രീനിലെ മിന്നും താരമെങ്കിലും ആശ്രിത നിയമനത്തിലൂടെ ജോലിയില്‍ കയറി ജീവിതം സേഫാക്കാന്‍ നിര്‍ബന്ധിച്ച് വീട്ടുകാര്‍;വിവാഹം കഴിച്ച് കുടുംബിനിയാകാന്‍ പറഞ്ഞതും സഹിച്ചില്ല; ടെലിവിഷന്‍ നടി നന്ദിനി ജീവനൊടുക്കിയത് സമ്മര്‍ദ്ദം താങ്ങാനാവാതെ

കന്നഡ സീരിയല്‍ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് തെന്നിന്ത്യന്‍ ടെലിവിഷന്‍ രംഗം. മിനി സ്‌ക്രീനില്‍ മിന്നും താരമായി നില്‍ക്കവേയാണ് നന്ദിനി ആത്മഹത്യ ചെയ്തത്. ഇതിലേക്ക് നയിച്ച കാരണങ്ങളാകട്ടെ വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നു എന്നതും. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതകള്‍ ഇല്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്.

വീട്ടുകാര്‍ക്കതെിരെ കുറിപ്പെഴുതി വെച്ചാണ് നന്ദിനി ജീവനൊടുക്കിയത്. വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താല്‍പര്യം. എന്നാല്‍, സര്‍ക്കാര്‍ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാര്‍ നിര്‍ബന്ധിച്ചിരുന്നു. നന്ദിനിയുടെ പിതാവ് 2019ല്‍ സര്‍ക്കാര്‍ സര്‍വിസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു.

അഭിനയം ഒഴിവാക്കി ജോലിയില്‍ ചേരാനും വിവാഹിതയാവാനുമാണ് കുടുംബം ഇവരെ നിര്‍ബന്ധിച്ചിരുന്നത്. ഇതില്‍ നന്ദിനിക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ലെന്ന് കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. നന്ദിനിയെ ഫോണില്‍ കിട്ടാതായപ്പോള്‍ സുഹൃത്തുക്കള്‍ താമസസ്ഥലത്തെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇവര്‍ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ജനാലക്കമ്പിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു നന്ദിനി.

ഉടന്‍ പൊലീസില്‍ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും പൊലീസ് പറയുന്നു. ഇതിനിടെ അടുത്തിടെ ഒരു പരമ്പരയില്‍ നന്ദിനിയുടെ കഥാപാത്രം വിഷം കഴിക്കുന്ന ഒരു രംഗവും ചര്‍ച്ചകളില്‍ സജീവമായിരിക്കുകയാണ്. നന്ദിനിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് അന്വേഷണത്തിലെ പ്രധാന തെളിവായി പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും, അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പോലീസ് വ്യക്തമാക്കി. നടിയുടെ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. നന്ദിനിയുടെ അപ്രതീക്ഷിത മരണം കന്നഡ, തമിഴ് ടെലിവിഷന്‍ വ്യവസായങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി സഹപ്രവര്‍ത്തകരും ആരാധകരും സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.

'ഗൗരി' എന്ന തമിഴ് പരമ്പരയില്‍ കനക, ദുര്‍ഗ്ഗ എന്നീ ഇരട്ട വേഷങ്ങളില്‍ നന്ദിനി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അടുത്തിടെ ഈ പരമ്പരയില്‍ നന്ദിനിയുടെ കഥാപാത്രം വിഷം കഴിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. എന്നാല്‍, ഈ രംഗവും നന്ദിനിയുടെ മരണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അത്തരം അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പോലീസ് അറിയിച്ചു. നടിയുടെ മരണകാരണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷണത്തിനു ശേഷം മാത്രമേ വ്യക്തമാകൂ.

ഇതിനിടെ അടുത്തിടെ ഒരു പരമ്പരയില്‍ നന്ദിനിയുടെ കഥാപാത്രം വിഷം കഴിക്കുന്ന ഒരു രംഗവും ചര്‍ച്ചകളില്‍ സജീവമായിരിക്കുകയാണ്. 

kannada actor nandini cm

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES