Latest News

അവസാനം അഭിനയിച്ചത് റേച്ചല്‍ എന്ന ഹണി റോസ്‌  ചിത്രത്തില്‍; പുലിമുരുകന്‍ അടക്കം 23 ഓളം ചിത്രങ്ങളില്‍ ഭാഗമായി; നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു; സംസ്‌കാരം ഇന്ന് പാലക്കാട്ടെ വസതിയില്‍

Malayalilife
അവസാനം അഭിനയിച്ചത് റേച്ചല്‍ എന്ന ഹണി റോസ്‌  ചിത്രത്തില്‍; പുലിമുരുകന്‍ അടക്കം 23 ഓളം ചിത്രങ്ങളില്‍ ഭാഗമായി; നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു; സംസ്‌കാരം ഇന്ന് പാലക്കാട്ടെ വസതിയില്‍

നടനും,പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയില്‍ വച്ചായിരുന്നു മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ വെച്ച് നടക്കും. കുട്ടിശങ്കരന്‍ - സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണന്‍ പട്ടാമ്പി സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനാണ്.

ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മേജര്‍ രവി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

റിലീസാവാനിരിക്കുന്ന റേച്ചലില്‍ ആണ് അവസാനം അഭിനയിച്ച ചിത്രം. പുലിമുരുകന്‍ , പുനരധിവാസം , അനന്തഭദ്രം , ഒടിയന്‍ , കീര്‍ത്തിചക്ര , വെട്ടം , ക്രേസി ഗോപാലന്‍ , കാണ്ഡഹാര്‍ , തന്ത്ര , 12 th മാന്‍, ,മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര, കിളിച്ചുണ്ടന്‍ മാമ്പഴം, തുടങ്ങി 23 ഓളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മേജര്‍ രവി , ഷാജി കൈലാസ് , വി കെ പ്രകാശ് , സന്തോഷ് ശിവന്‍ , കെ ജെ ബോസ് , അനില്‍ മേടയില്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളില്‍ നിര്‍മ്മാണ നിര്‍വ്വഹണ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

kanan pattambi passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES