നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിട്ടുള്ള ഒന്നാണ് ചെറി. ഇവ രാത്രിയില്‍ അല്പം ചെറിജ്യൂസ് കഴിച്ചാല്‍ മതി സുഖമായി ഉറങ്ങാം. ഉറക്കപ്രശ്നങ്ങള്‍ ഉള്ളവര്‍ ഇനി ചൂട് ചോക്ളേറ്റും, ഉറക്ക ഗുളികകളും കഴിച്ചും രണ്ട് സ്മാളു വീശിയും ഒന്നും ഉറക്കത്തെ വിളിച്ചു വരുത്തേണ്ടതില്ലെന്ന് സാരം.
ബ്രിട്ടനിലെ നോര്‍ത്തംബ്രിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരാഴ്ച അടുപ്പിച്ച് ചെറി ജ്യൂസ് കുടിച്ചവരെയും മറ്റ് പാനീയങ്ങള്‍ കുടിച്ചവരെയും നിരീക്ഷിച്ചു. ചെറി ജ്യൂസ് കുടിച്ചവര്‍ക്ക് ദീര്‍ഘസമയം നല്ല ഉറക്കം കിട്ടി. മാത്രമല്ല അവര്‍ പകല്‍ ഉറക്കം തൂങ്ങുന്നതും ഇല്ലാതായി.
ഉറങ്ങാനുള്ള അവരുടെ ശേഷി കൂടുകയും ചെയ്തു. ചെറിയിലടങ്ങിയ മെലാടോണിന്‍ ആണ് ഉറക്കത്തെ സഹായിക്കുന്ന ഘടകം. നമ്മുടെ ഉറക്ക രീതിയും മറ്റും പാരമ്പര്യത്തിന്റെ ഘടകമായ ഡി. എന്‍. എയാണ് നിശ്ചയിക്കുന്നതെങ്കിലും മാനസിക സമ്മര്‍ദം, ജോലിസ്വഭാവം, രോഗം, മാനസിക പ്രശ്നങ്ങള്‍ എന്നിവ അടക്കമുള്ള കാര്യങ്ങള്‍ ഉറക്കം കുറയ്ക്കാറുണ്ട്.
ഗുളികയും മറ്റും നല്‍കിയാണ് ഈ പ്രശ്നം കുറയ്ക്കുന്നത്. ചെറുചൂട് പാല്‍ കുടിക്കുന്നത് ഉറക്കം നല്‍കും. അതുപോലെയോ അതിനേക്കാള്‍ മെച്ചമോ ആണ് ചെറി ജ്യൂസ് കുടിക്കുന്നത്.