Latest News

ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല 

Malayalilife
ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല 

ത് പ്രായത്തിലുള്ളവര്‍ക്കും കാരറ്റ് കഴിക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്കായാലും പ്രായം ചെന്നവര്‍ക്കായാലും ശരീരവളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും കാരറ്റ് നല്ലതാണ്. നിത്യവും കാരറ്റ് കഴിച്ചാല്‍ പല അസുഖങ്ങളും ഒഴിവാക്കാന്‍ കഴിയും പഠനങ്ങള്‍ വരെ പറയുന്നുണ്ട്.  
അയണ്‍, സള്‍ഫര്‍ എന്നിവ കാരറ്റില്‍  ഉള്ളതിനാല്‍ രക്തക്കുറവിനും വളരെ ഫലപ്രദമാണ്.  വൈറ്റമിന്‍ സി അടങ്ങിയ നല്ലൊന്നാന്തരം ഭക്ഷണമാണ് ക്യാരറ്റ്. പ്രത്യേകിച്ച് കണ്ണിനു പ്രശ്നമുള്ളവര്‍ക്ക് ഇതിലെ വൈറ്റമിന്‍ സി കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കുന്നതിനു സഹായിക്കും. തിമിരം പോലുള്ള കാഴ്ചയെ ബാധിയ്ക്കുന്ന അസുഖങ്ങള്‍ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ ക്യാരറ്റിനു കഴിയും.

കാരറ്റ് ഹൃദ്രോഗത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങല്‍ പറയുന്നു. മൂത്രമൊഴിക്കുമ്പോള്‍ ചുട്ടു നീറ്റലുണ്ടാകുന്നവര്‍ ഇതിന്റെ നീരോ സൂപ്പോ കഴിച്ചാല്‍ മതിയാകും.  കാരറ്റിന്റെ നീര് നാല് ഔണ്‍സ് ദിവസവും കാലത്തു കഴിച്ചാല്‍ ഹൈപ്പര്‍ അസിസിറ്റി എന്ന രോഗം മാറും. ഇത് കുറച്ചു ദിവസം സ്ഥിരമായി കഴിക്കുക പൂര്‍ണ്ണമായും മാറ്റാന്‍ സാധിക്കും എന്നാണ് അറിയുന്നത്. കാരറ്റ് വേവിച്ചുകഴിച്ചാല്‍ ലിവര്‍, സംബന്ധമായ പ്രശ്‌നങ്ങള്‍, മഞ്ഞപ്പിത്തം, മൂത്രസംബന്ധമായ അസുഖങ്ങള്‍ എന്നിവയും മാറിക്കിട്ടും. വേവിച്ച ക്യാരറ്റ് നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം അതും ശരീരത്തിനു നല്ലതാണ്.  കാരറ്റ് 15 മുതല്‍ 20 ദിവസംവരെ തുടര്‍ച്ചയായി കഴിച്ചാല്‍ ,ചൊറി ചിരങ്ങ്, തേമല്‍, ചൊറിച്ചില്‍ മുതലായ ത്വക്ക് രോഗങ്ങള്‍ മാറും.ഓരോ കഷണം ക്യാരറ്റ് ദിവസവും പച്ചയ്ക്ക് കഴിക്കുന്നത് ശീലമാക്കാം അതും ശരീരത്തിനു നല്ലതാണ്.

ക്ഷയരോഗത്തിന് കാരറ്റ് സൂപ്പ് വളരെ നല്ലതാണ്.ക്യാരറ്റ് കഷണങ്ങള്‍ ആക്കി സവാള,തക്കാളി,വെളുത്തുള്ളി ,പച്ചമുളക് ഇവയെല്ലാം ചേര്‍ത്ത് കൂടുതല്‍ വെള്ളത്തില്‍ വേവിച്ചു കഴിക്കാവുന്നതാണ്. കാരറ്റും തക്കാളിയും കാബേജും കൂടി സൂപ്പ് വെച്ച് കഴിച്ചാല്‍ വിറ്റാമിന്‍ എ യുടെ കുറവുകൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറിക്കിട്ടും.കാരറ്റിനു കുടലിലുള്ള മലിനവസ്തുക്കളേയും വിരയേയും പുറത്തുകളഞ്ഞ് വിശപ്പുണ്ടാക്കുന്നതിന് പ്രത്യേക കഴിവുണ്ട്.. കുട്ടികള്‍ക്ക് ഇത് നിര്‍ബന്ധമായും കൊടുക്കുന്നത് നല്ലതാണ്.

അതികഠിനമായ തലവേദന,കണ്ണിനും ചെവിക്കുമുണ്ടാകുന്ന അസുഖങ്ങള്‍ എന്നിവ മാറുന്നതിനും കാരറ്റ് വളരെ നല്ലതാണ്. കാരറ്റ് പച്ചയായി കഴിക്കുന്നതാണുത്തമം. വേവിച്ചാല്‍ ചില വിറ്റാമിനുകള്‍ നഷ്ടപ്പെടും.ക്യാരറ്റ് പച്ചയ്ക്ക് കഴിക്കുവാനും ബുദ്ധിമുട്ടില്ല ഇതിനു ഒരു നേരിയ മധുരം ഉണ്ടാകും. പുരുഷന്മാരിലെ ബീജഗുണം വര്‍ദ്ധിപ്പിയ്ക്കാനും ക്യാരറ്റിനു കഴിയും. പുരുഷന്മാരില്‍ വരാന്‍ സാധ്യതയുള്ള പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ അകറ്റി നിര്‍ത്താനും ക്യാരറ്റിന് കഴിയും.പ്രായമേറുന്തോറും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വാതരോഗത്തിന് സാധ്യതയേറുന്നു. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ക്യാരറ്റിലെ വൈറ്റമിന്‍ സി.

carrot-eat-daily-reduce-all-health-problems

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES