Latest News

തണ്ണിമത്തൻ പതിവായി കഴിക്കു; ഗുണങ്ങൾ ഏറെ

Malayalilife
തണ്ണിമത്തൻ പതിവായി കഴിക്കു; ഗുണങ്ങൾ ഏറെ

വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ്‌ തണ്ണിമത്തൻ. എന്നാൽ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. തണ്ണിമത്തൻ കഴിക്കുമ്പോൾ സാധാരണ നാം ഇതിന്റെ കുരു ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ ഇവയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.  നല്ല മയത്തില്‍ ഉണക്കിയെടുത്ത തണ്ണിമത്തന്‍ കുരു പൊടിച്ചു സൂക്ഷിച്ചാല്‍ ചായ, സ്മൂത്തീസ്, ഷേക്ക് തുടങ്ങിയവയ്ക്കൊപ്പം ചേർത്തു കഴിക്കാവുന്നതാണ്. 

തണ്ണിമത്തന്‍ കുരുവില്‍ ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍, മഗ്നീഷ്യം, സിങ്ക്, ചെമ്ബ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും  അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും സാധ്യത ഈ പോഷകങ്ങള്‍  കുറയ്ക്കുന്നു. ഫ്രൂട്ട് സാലഡ്, സാലഡ്, വിവിധ സൂപ്പുകള്‍ എന്നിവയ്ക്കൊപ്പം തണ്ണിമത്തന്‍ കുരു ഉണക്കി പൊടിച്ചത് കഴിക്കാവുന്നതാണ്.

തണ്ണിമത്തനില്‍ കാണപ്പെടുന്ന നിരവധി ധാതുക്കളില്‍ ഒന്നാണ് മഗ്നീഷ്യം. ഏകദേശം 21 മില്ലിഗ്രാം മഗ്നീഷ്യം  ഒരു പിടി തണ്ണിമത്തന്റെ കുരുവില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ക്യത്യമാക്കാനും നാഡി, പേശി, ഹൃദയം എന്നിവയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം നിലനിര്‍ത്താനും  ആവശ്യമാണ്. തണ്ണിമത്തന്‍ കുരുക്കള്‍ മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഏറ്റവും നല്ല ഉറവിടമാണ്.  പക്ഷാഘാതം, ഹൃദയാഘാതം എന്നിവ ഈ കൊഴുപ്പുകള്‍ കുറയ്ക്കുന്നതിനും  എല്‍‌ഡി‌എല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഏറെ ഉപകാരപ്പെടുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 9 എന്നീ പേരുകളിലും അറിയപ്പെടുന്ന ഫോളേറ്റ് പ്രധാനമാണ്. ‌പ്രസവ സമയത്ത് കുഞ്ഞിന്റെ ജനന വൈകല്യങ്ങള്‍ക്ക് ഫോളേറ്റിന്റെ കുറവ്  കാരണമാകും എന്നതിനാല്‍ സാധാരണക്കാരേക്കാള്‍ കൂടുതല്‍ ഗര്‍ഭിണികള്‍ക്ക് ഇത് ആവശ്യമാണ്.

Read more topics: # water melon for brain health
water melon for brain health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES