ശരീരത്തിന് ഏറെ അസ്വസ്ഥതകളും ക്ഷീണവും ഉണ്ടാക്കുന്ന കാലമാണ് വേനല്‍ക്കാലം. അതിനാല്‍ ജലത്തിന്റെ അളവ് ശരീരത്തില്‍ കുറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിരവധി അസുഖങ്ങള്‍ പിടിപെടുന്ന സമയമാണിത്.
മാത്രമല്ല, പൊടിപടലങ്ങളും ചൂടും മൂലവും ചര്‍മ്മത്തിന് ഗുരുതര മാറ്റങ്ങളും ഉണ്ടായേക്കാം. അതോടൊപ്പം, ശരീരത്തിന് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന കാലമാണ് വേനല്‍ക്കാലം. ജലത്തിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞ് നിരവധി അസുഖങ്ങള്‍ പിടിപെടുന്ന സമയമാണിത്.
മാത്രമല്ല, പൊടിപടലങ്ങളും ചൂടും മൂലവും ചര്‍മ്മത്തിന് ഗുരുതര മാറ്റങ്ങള്‍ ഉണ്ടായേക്കാം. ദിവസവും ചില കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറായാല്‍ ആരോഗ്യ സംരക്ഷണവും സൗന്ദര്യ സംരക്ഷണവും ഒരു പോലെ തന്നെ നന്നായി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയും.
അതായ്ത, നിലവില്‍ 10 മണിമുതല്‍ വൈകിട്ട് നാല് വരെയാണ് വെയിലിന്റെ തീക്ഷണത. പരമാവധി ഉച്ച സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. ന്ന്നായി വെളളം കുടിക്കുക. പുറത്ത് നടക്കുകയാണെങ്കില്‍ കുട ഉപയോഗിക്കുക. വെയിലത്ത് നിന്ന് തിരിച്ച് വന്നാല്‍ ഉടന്‍ തണുത്ത വെളളത്തില്‍ മുഖം കഴുകുക. ഫെയ്സ് വാഷ് ഉപയോഗിക്കുന്നതും നല്ലത്.
കൂടാതെ, അള്‍ട്രവയലറ്റ് രശ്മികളില്‍ നിന്ന് രക്ഷ നേടാന്‍ സണ്‍സ്‌ക്രീനുകള്‍ പുരട്ടുക. അതും പ്രകൃതിദത്തമായതാണ് കൂടുതല്‍ ഉത്തമം. ദിവസവും എട്ട് ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിക്കുക.പയറുപൊടിയും തേങ്ങാപ്പാലും തേച്ച് കുളിച്ചാല്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞ് ചൂടുകുരുക്കള്‍ വരുന്നത് തടയാം. വെള്ളരിക്ക കഷ്ണങ്ങള്‍ വട്ടത്തില്‍ മുറിച്ച് കണ്ണിന് മുകളില്‍ വെക്കുന്നത് കണ്ണിന് കുളിര്‍മ നല്‍കുന്നതാണ്. മാത്രമല്ല, കണ്ണിന് ചുറ്രുമുള്ള കറുത്ത പാടുകള്‍ മായുകയും ഉന്മേഷം ഉളവാകുകയും ചെയ്യുന്നു.