Latest News

കൊളസ്‌ട്രോള്‍ കുറയ്ക്കാം സവാളയിലൂടെ; അറിഞ്ഞിരിക്കാം ഈ ആരോഗ്യകാര്യങ്ങള്‍

Malayalilife
കൊളസ്‌ട്രോള്‍ കുറയ്ക്കാം സവാളയിലൂടെ; അറിഞ്ഞിരിക്കാം ഈ ആരോഗ്യകാര്യങ്ങള്‍

ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാല്‍ പലരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ഒന്നാണ്കൊളസ്ട്രോള്‍.ജീവിത ശൈലിയും ഭക്ഷണങ്ങളും വ്യായാമക്കുറവും ഒരു പരിധി വരെയുളള സ്ട്രെസുമൊക്കെയാണ് ഇതിന് പ്രധാന കാരണങ്ങളാകുന്നത്.അതുമാത്യമല്ല പാരമ്പര്യ രോഗം കൂടിയാണിത്.
കൊളസ്ട്രോള്‍ അപകടകരമാകുന്നത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുമ്പോഴാണ്. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യുന്നു.

ഭക്ഷണ ചിട്ടകളിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ജീവിത ശൈലികളിലൂടെയുമെല്ലാം ഒരു പരിതിവരെ കൊളസ്ട്രോള്‍ നമുക്ക് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.മാത്രമല്ല, നമ്മുടെ അടുക്കളയില്‍ തന്നെയുള്ള പല ഭക്ഷണ വസ്തുക്കളും ഇതിനുളള നല്ലൊരു മരുന്നു കൂടിയാണ്.കൊളസ്ട്രോള്‍ തടയുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് ഉള്ളി. ചുവന്ന നിറത്തിലെ സവാളയും ചുവന്നുള്ളിയുമാണ് കൊളസ്ട്രോള്‍ തടയാന്‍ ഏറെ സഹായിക്കുന്നവയാണ്.


ഭക്ഷണത്തില്‍ നിന്നും ഉള്ളി മാറ്റി വയ്ക്കുന്നവരുണ്ട്. ഈ രീതി മാറ്റുക തന്നെ വേണം. ഉള്ളി ദിവസവും, പറ്റുമെങ്കില്‍ മൂന്നു നേരവും ഇതു കഴിയ്ക്കാം. വലിയ ഉള്ളിയെങ്കില്‍ ഒന്നര ഉള്ളി കഴിയ്ക്കാം. 140-150 ഗ്രാം വരെ ഉള്ളി കഴിയ്ക്കാം. പച്ചയ്ക്കു കഴിയ്ക്കുന്നതു തന്നെയാണ് ഇതില്‍ ഏറ്റവും നല്ലത്.പച്ച ഉള്ളിയില്‍ അല്‍പം പച്ചവെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചേര്‍ത്ത് ലേശം മുളകുപൊടിയും ചേര്‍ത്തു കഴിയ്ക്കുന്നത് കൊളസ്ട്രോളിന് നല്ലൊരു മരുന്നാണെന്നു മാത്രമല്ല, ഇത് മറ്റു ധാരാളം ആരോഗ്യ ഗുണങ്ങളും നല്‍കുന്നു.

ഉള്ളിയിലും സവാളയിലും ബയോ ഫ്ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയവ കൂടിയാണിത്. ഇതിനുള്ളില്‍ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വൈറ്റമിന്‍ ബി, വൈറ്റമിന്‍ ബി6, ഫോളിക് എന്നിവയും നാച്വറല്‍ സള്‍ഫറും ക്വര്‍സെറ്റിന്‍ എന്ന ആന്റി ഓക്സിഡന്റുമാണ് .വേവിയ്ക്കുന്നതിനേക്കാള്‍ പച്ചയ്ക്കു തന്നെ ഇത് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. വേവിയ്ക്കുമ്പോള്‍ ഇതിലെ ക്വര്‍സെറ്റിനും ബയോഫ്ളേവനോയ്ഡുകളുമെല്ലാം കുറഞ്ഞു പോകുന്നു. ഇതു കൊണ്ടു തന്നെ ഇവ പച്ചയ്ക്ക്, സലാഡും മറ്റുമായി കഴിയ്ക്കുന്നതാണ് ഗുണകരം.

ഉള്ളിയുടെ പുറന്തോല്‍ മാറ്റിയാണ് നാം ഉപയോഗിയ്ക്കുക. ചിലര്‍ ഇതും കഴിഞ്ഞ് ആദ്യത്തെ പാളിയും രണ്ടാമത്തെ പാളിയുമെല്ലാം കളഞ്ഞ് ഉള്ളിയും സവാളയും ഉപയോഗിയ്ക്കും. എന്നാല്‍ തൊലിയ്ക്കു തൊട്ടു താഴെയുള്ള ലെയറിലാണ് ക്വര്‍സെറ്റിനും ആന്റി ഓക്സിഡന്റുകളുമെല്ലാം കൂടുതല്‍ അടങ്ങിയിട്ടുള്ളത്.
ഇതിലെ ക്വര്‍സെറ്റിന് രക്തം നേര്‍പ്പിയ്ക്കാന്‍ സാധിയ്ക്കും. ഇതു വഴി ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ തടയുന്നു. ഹൃദ്രോഗികള്‍ ഇതു ദിവസവും കഴിയ്ക്കുന്നത് ബ്ലോക്ക് അലിയിക്കാനുളള മരുന്നു കഴിയ്ക്കുന്ന ഗുണം ചെയ്യും.ചര്‍മത്തിനുണ്ടാകുന്ന എക്സീമ, ഡ്രൈ സ്‌കിന്‍ പ്രശ്നങ്ങള്‍ക്കും ഇതു നല്ലതാണ്. 
ഇതിലെ ക്വര്‍സെറ്റിന്‍ എന്ന ഘടകത്തിന് പ്രമേഹം കുറയ്ക്കാനും ഏറെ കഴിവുണ്ട്. സവാളയിലെ നാരുകളും പ്രമേഹത്തിന് പരിഹാരമാണ്. രക്തത്തിലെ ഷുഗര്‍ പതുക്കെ മാത്രം ഉയരാനുള്ള സാധ്യത കുറയ്ക്കും. ഹോട്ടലുകളില്‍ പോയി പൊറോട്ട പോലുള്ള മൈദ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ സവാള കഴിയ്ക്കുന്നത് മൈദയുടെ അപകടം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ ഫൈബറാണ് ഈ ഗുണം നല്‍കുന്നത്.

Read more topics: # onion ,# good remedy,# to control,# cholesterol
onion good remedy to control cholesterol

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക