Latest News

ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

Malayalilife
  ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

​തു പ്രാ​യ​ത്തി​ലു​ള​ള​വ​ര്‍​ക്കും ഏതുസമയത്തും കഴിക്കാവുന്ന ഒരു ഫലമാണ് ഈത്തപ്പഴം.  ഉ​പ​വാ​സം എടുത്ത് കഴിഞ്ഞ ശേഷം  ഈ​ന്ത​പ്പ​ഴം ക​ഴി​ക്കു​ന്ന​ത് ശരീരത്തിന് ഏറെ  ഗു​ണ​പ്ര​ദമാണ്. അ​മി​ത​മാ​യി ഉ​പ​വാ​സ​ശേ​ഷം  ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാനായി തന്നെ  ഊര്‍ജം  ഏറെ സഹായിക്കുകയും ചെയ്യുന്നു. 

 ശ​രീ​രം ഈ​ന്ത​പ്പ​ഴ​ത്തി​ലെ ഉ​യ​ര്‍​ന്ന തോ​തി​ലു​ള​ള പോ​ഷ​ക​ങ്ങ​ള്‍ ആ​ഗി​ര​ണം ചെ​യ്തു തു​ട​ങ്ങു​ന്ന​തോ​ടെ അ​മി​ത​വി​ശ​പ്പി​ന്‍റെ അ​ഗ്നി ഇല്ലാതാകുകയും ചെയ്യുന്നു. അതോടൊപ്പം നാ​ഡി​ക​ളെ ഈ​ന്ത​പ്പ​ഴ​ത്തി​ലു​ള​ള പൊ​ട്ടാ​സ്യം ഉ​ണ​ര്‍​ത്തുകയും  ക്ഷീ​ണം അകറ്റുകയും ചെയ്യുന്നു.  ഈ​ന്ത​പ്പ​ഴ​ത്തി​ല​ള​ള ഉൗ​ര്‍​ജം ക​ഴി​ച്ച്‌ അ​ര മ​ണി​ക്കൂ​റി​ന​കം ത​ന്നെ ശ​രീ​ര​ത്തി​നു കിട്ടുകയും ചെയ്യുന്നു. ഇരുമ്പ്  വിളർച്ച ഉണ്ടാക്കുന്നത് തടയുന്നു. 

കൊ​ഴു​പ്പു വളരെ അധികം  കു​റ​ഞ്ഞ ഫ​ല​മാ​ണ് ഈ​ന്ത​പ്പ​ഴം. നാ​രു​ക​ള്‍ ധാ​രാ​ളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ശ​രീ​ര​ത്തി​ലേ​ക്ക് കു​ട​ലി​ല്‍ വ​ച്ച്‌ ആ​ഹാ​ര​ത്തി​ലെ എ​ല്‍​ഡി​എ​ല്‍ കൊ​ള​സ്ട്രോ​ളി​നെ  ആ​ഗി​ര​ണം ചെ​യ്യു​ന്ന​തു നാ​രു​ക​ള്‍ ത​ട​യു​ന്നു. തുടർന്ന്  ര​ക്ത​ത്തി​ല്‍ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ല്‍​ഡി​എ​ലി​ന്‍റെ തോ​തു കുറയ്ക്കാനും സഹായിക്കുന്നു. ഈ​ന്ത​പ്പ​ഴം  സ്ഥിരമായി കഴിക്കുന്നതിലൂടെ  ഹൃ​ദ​യ​രോ​ഗ​ങ്ങ​ള്‍, സ്ട്രോ​ക്ക് എ​ന്നി​വ ഉണ്ടാകുന്നത് തടയുന്നു.ഉ​ണ​ങ്ങി​യ ഈ​ന്ത​പ്പ​ഴ​ത്തി​ല്‍ സോ​ഡി​യ​ത്തി​ന്‍റെ അ​ള​വു  കുറവാണ്. എന്നാൽ  പൊ​ട്ടാ​സ്യം കൂ​ടു​ത​ലുമാണ്. ഇ​തു ര​ക്ത​സ​മ്മ​ര്‍​ദം(​ബി​പി) ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ല്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​നു പ്രയോജനപ്പെടുന്നു.

 ഈ​ന്ത​പ്പ​ഴം  വാങ്ങുമ്പോഴും ഏറെ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.​ പ​ഞ്ച​സാ​ര​സി​റ​പ്പി​ലി​ട്ട ഈ​ന്ത​പ്പ​ഴം ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ആരോഗ്യത്തിന് ഗുണകരമാകുക.  അതോടൊപ്പം കൃ​ത്രി​മ മ​ധു​രം പു​ര​ട്ടി​യ​ത​ല്ലെ​ന്ന് ഉറപ്പ് വരുത്തുക. 

health benifits of dates

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക