ഗ്രീന്‍ ടീ ഉപയോഗിച്ചാല്‍ നിരവധിയാണ് ആരോഗ്യ ഗുണങ്ങള്‍. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഗ്രീന്‍ ടീ ഉപയോഗിക്കാറുണ്ട്. ഗ്രീന്‍ ടീ നല്ലതാണ് എന്ന് കരുതി അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല.
രക്തസമ്മര്‍ദ്ദം കൂട്ടുന്നു
ഗ്രീന്‍ ടീയില്‍ വളരെ കുറച്ച് അളവിലാണെങ്കിലും കഫേയ്ന്‍ അടങ്ങിയിരിക്കുന്നു. പക്ഷേ, നമ്മള്‍ ഗ്രീന്‍ ടീ അമിതമായി ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ ഇത് ശരീരത്തില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളിലേയ്ക്ക് വഴിവയ്ക്കും. പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കൂട്ടുന്നതിനും ഇത് കാരണമാകാം. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
രക്തസമ്മര്‍ദ്ദം കൂടുതലുള്ളവര്‍, കാര്‍ഡിയോവസ്‌കുലര്‍ പ്രശ്‌നം ഉള്ളവര്‍, മരുന്നുകള്‍ കഴിക്കുന്നവര്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്.
മാനസിക സമ്മര്‍ദ്ദം, മാനസിക പിരിമുറുക്കം എന്നിവ കൂട്ടുന്നു
മാനസിക സമ്മര്‍ദ്ദം കൂട്ടുന്നതിന് പ്രധാന കാരണമാണ് ഗ്രീന്‍ ടീയുടെ ഉപയോഗിക്കുന്നത്. അതിനാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അല്ലെങ്കില്‍ ചികിത്സ തേടുന്നവര്‍ ഗ്രീന്‍ ടീ നിങ്ങളുടെ ഡയറ്റില്‍ നിന്നും ഉപേക്ഷിക്കുന്നതാണ് നല്ലത്.
ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കഫേന്‍ തന്നെയാണ് ഇതിലും പ്രധാന വില്ലനായി പ്രവര്‍ത്തിക്കുന്നത്. നമ്മളുടെ ശരീരത്തില്‍ അമിതമായി കഫേന്‍ എത്തുമ്പോള്‍ ആഡ്രീനല്‍ ഗ്രന്ഥിയെ ഇത് കാര്യമായി ബാധിക്കും. ഇത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും കാരണമാകും. ഇത്തരം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലേയ്ക്കും പിരിമുറുക്കത്തിലേയ്ക്കും നയിക്കുന്നു.
അനീമിയ ഉണ്ടാകുന്നതിന് കാരണമാകുന്നു
അമിതമായി ഗ്രീന്‍ ടീ കുടിക്കാന്‍ തുടങ്ങുമ്പോള്‍ ഇത് ശരീരത്തില്‍ നിന്നും അയേണ്‍ വലിച്ചെടുക്കുന്നത് തടയുന്നു. ഇത് ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇത് അനീമിയയിലേയ്ക്ക് നയിക്കുന്ന കാര്യമാണ്.
അതിനാല്‍ തന്നെ, നമ്മള്‍ ഭക്ഷണം കഴിച്ചതിന് ശേഷം ഒരിക്കലും ഗ്രീന്‍ ടീ കുടിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ക്ക് അയേണ്‍ കുറവ് ഉണ്ടെങ്കില്‍ ഒട്ടും ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതല്ല.
വയറിന് പ്രശ്‌നം ഉണ്ടാക്കുന്നു
ഗ്രീന്‍ ടീ അമിതമായി ഉപയോഗിച്ചാല്‍ വയറിന് അസ്വസ്ഥതകള്‍ പ്രകടമാകാം. വരണ്ട വായ, ഛര്‍ദ്ദിക്കാന്‍ തോന്നല്‍, വയറിന് അസ്വസ്ഥത എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് വരാം. ചിലര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ട്. ഇത്തരക്കാര്‍ ഒരിക്കലും ഗ്രീന്‍ ടീ ഉപയോഗിക്കരുത്. ഉപയോഗിക്കുകയാണെങ്കില്‍ മിതമായ അളവില്‍ മാത്രം ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഇത്തരം പ്രശ്‌നമുള്ളവര്‍ ഗ്രീന്‍ ടീ ഉപയോഗിക്കാതിരിക്കാം.