ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർ ഏറെയാണ്. അതുകൊണ്ട് തന്നെ കാര്‍ബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ഇപ്പോൾ അരിയ്ക്ക് പകരമായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ ഏറെയാണ്.
ക്വിനോവ
ക്വിനോവ എന്ന് പറയുന്ന വിഭവം ചോറിന് പകരമായി തിരഞ്ഞെടുക്കാന്‍ കഴിയുന്ന മികച്ച ഒന്നാണ്. ക്വിനോവയില്‍ ധാരാളമായി തന്നെ നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഒന്‍പത് പ്രധാനപ്പെട്ട അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. വെജിറ്റേറിയന്‍, വീഗന്‍ ഡയറ്റുകള്‍ പിന്തുടരുന്നവര്‍ക്കും പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മികച്ചൊരു തിരഞ്ഞെടുപ്പാണ്. മാത്രമല്ല, ക്വിനോവയില്‍ ഗ്ലൂട്ടണ്‍ തീരെ അടങ്ങിയിട്ടുമില്ല.
ഗോതമ്പ് നുറുക്ക്
ചോറിന് പകരം ഉപയോഗിക്കാവുന്ന മറ്റൊന്നാണ് ഗോതമ്പ് നുറുക്ക്. ഗോതമ്പു നുറുക്ക് കൊണ്ട് ഖിചഡി, ഉപ്പുമാവ് എന്നിവയെല്ലാം തയ്യാറാക്കാവുന്ന വിഭവങ്ങളാണ്. മഗ്‌നീഷ്യം, മാംഗനീസ്, ഫോളേറ്റ്, അയണ്‍, വിറ്റാമിന്‍ ബി6, ഫൈബര്‍ എന്നിവയെല്ലാം കലോറി കുറവാണെന്നതിനു പുറമെ, ഗോതമ്പ് നുറുക്കില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
റൈസ്ഡ് കോളിഫ്ളവര്‍
റൈസ്ഡ് കോളിഫ്ളവറിന് ചോറിന് സമാനമായ രുചിയും ഘടനയുമാണ് ഉള്ളത്. കറികള്‍ക്കൊപ്പം ഇത് സാധാരണ ചോറ് കഴിക്കുന്നത്പോലെ കഴിക്കാം. റൈസ്ഡ് കോളിഫ്ളവറില്‍ 13 കലോറി മാത്രമാണ് ഉള്ളത്.
ബാര്‍ലി
ചോറിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ബാര്‍ലി. നിയാസിന്‍, സെലേനിയം, സിങ്ക് എന്നീ പോഷകങ്ങളാല്‍ ഇവയിൽ അടങ്ങിയിട്ടുമുണ്ട്. കൂടാതെ, പ്രോട്ടീനും ഫൈബറും ബാര്‍ലിയില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു.
റാഗി/മുത്താറി
റാഗിയില്‍ ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ സുഖമാക്കുന്ന പോഷകങ്ങളും പ്രോട്ടീന്‍, കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന അടങ്ങിയിരിക്കുന്നു.