എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ഉപ്പൂറ്റി വിണ്ടുകീറുന്നത്. ഇത് തടയാന്‍ ആയൂര്‍വേദത്തില്‍ ചില പൊടിക്കൈകളുണ്ട്.
1. വേപ്പിലയും പച്ചമഞ്ഞളും തൈരില്‍ അരച്ച്പുരട്ടുക.
2. കാട്ടുള്ളി അടുപ്പിലിട്ട് ചുട്ടെടുത്ത് ആവുന്നത്ര ചൂടോടെ ഉപ്പൂറ്റിയില്‍ അമര്‍ത്തി വെക്കുക.
3. താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് വിള്ളലുള്ള ഭാഗത്ത് പുരട്ടുക.
4. പശുവിന്‍ നെയ്യ്, ആവണക്കണ്ണ, മഞ്ഞള്‍പ്പൊടി എന്നിവ കുഴച്ച് ചൂടാക്കി ചെറു ചൂടോടെ കാലില്‍ പുരട്ടി മൂന്നുമണിക്കുര്‍ കഴിഞ്ഞ് കഴുകിക്കളയുക ഒരു മാസം തുടര്‍ച്ചയായി ഇങ്ങനെ ചെയ്യണം.
5. മൈലാഞ്ചി കാലില്‍ അരച്ചുതേക്കുന്നത് നല്ലതാണ്
6. മഴക്കാലത്താണെങ്കില്‍, കനകാംബരത്തിന്റെ ഇല അരച്ചു പുരട്ടുക
7. അമൃതിന്റെ ഇല അരച്ചു പുരട്ടുക.
8 മാവിന്റെ പശ പുരട്ടുക.
9. പന്നിനെയ്യും ഗോമുത്രവും ചേര്‍ത്തു പുരട്ടുക.
10. അമല്‍പ്പൊടി വേരും ഇല്ലനക്കരിയും പശുക്കുട്ടിയുടെ മൂത്രത്തില്‍ അരച്ചു പുരട്ടിയാല്‍ കാലിനടയിലെ തൊലി ചിതല്‍ പിടിച്ചത് പോലെ ദ്വാരങ്ങളുണ്ടായി കേടുവന്നത് ഭേദപ്പെടും.
11. തേങ്ങാവെള്ളത്തില്‍ ഒരു പിടി അരി മൂന്നുദിവസം കുതിര്‍ത്തതിനുശേഷം അരച്ചുകുഴമ്പ് പരുവമാക്കി പുരട്ടുക....