രാവിലെ എണീറ്റ് ഉട്സണെ ന്യൂസ്പേപ്പറിന്റെ കൂടെ ഒരു ചായ ഉണ്ടെങ്കിൽ മാത്രമേ മലയാളികൾക്ക് ഒന്ന് ഉഷാർ ആവുകയുള്ളൂ. പല തരമാണ് ചായകൾ. പാൽച്ചായ, കട്ടൻചായ, ഗ്രീൻ ടി, ലെമൺ ടി, ഏലക്ക ചായ, അങ്ങനെ ഓരോയിടത്തും ഓരോന്നാണ് ചായകൾ. നല്ല തണുപ്പുകാലത്ത്, രാവിലെ ഒരു ചൂടുള്ള കപ്പ് കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്നതിനെക്കാൾ ഉന്മേഷകരമായ മറ്റൊന്നും ഇല്ലെന്ന് തന്നെ പറയാം. ഇത് നിങ്ങളെ ഊഷ്മളമായി നിലനിർത്തുക മാത്രമല്ല, ആ ദിവസം ആരംഭിക്കുന്നതിന് ആവശ്യമായ ഊർജ്ജം മനസ്സിനും ശരീരത്തിനും പകരുകയും ചെയ്യും. ദിവസവും ചായകുടി ശീലം ആയതുകൊണ്ട്, എന്നും കട്ടൻ ചായ കുടിച്ചാൽ എന്തൊക്കെയാണ് നിങ്ങളുടെ ശരീരത്തിന് നല്ലതു എന്ന് അറിയണം.
ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം കട്ടൻ ചായയിൽ അടങ്ങീട്ടുണ്ട്. കട്ടൻ കാപ്പി കുടിക്കുന്നവർക്ക് അമിതവണ്ണത്തിനും ടൈപ്പ് -2 പ്രമേഹത്തിനും ഉള്ള സാധ്യത കുറവാണു എന്നാണ് റിപോർട്ടുകൾ. പൂരിത കൊഴുപ്പ് ഉള്ളതിനാൽ കട്ടൻ ചായ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്, മാത്രമല്ല ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പല്ലിലെ പോടിനെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് കട്ടന്‍ ചായ ശീലമാക്കാവുന്നതാണ്. മൊത്തത്തിലുള്ള വായുടെ ആരോഗ്യത്തിന് ചായ വളരെ മികച്ചതാണ്. എന്നാല്‍ കട്ടന്‍ പല്ലിലെ പോടിന് കാരണമായ ബാക്ടീരിയകളെ നശിപ്പിക്കുന്ന സംയുക്തങ്ങള്‍ ബ്ലാക്ക് ടീയില്‍ ധാരാളം ഉണ്ട്.
എന്നാൽ അമിതമായി കുടിച്ചാൽ ദോഷവും ഉണ്ടാകും. ഇതിലെ ഉയര്‍ന്ന കഫീന്‍ ഉള്ളടക്കം മൂലം തലവേദന, മൈഗ്രെയ്ന്‍, അസ്വസ്ഥത എന്നിവയ്ക്ക് കാരണം ആകുന്നു. ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുമെങ്കിലും, കട്ടന്‍ചായ അമിതമായി കഴിക്കുന്നത് നിങ്ങളുടെ ഉത്കണ്ഠയ്ക്കും സമ്മര്‍ദ്ദ നിലയ്ക്കും കാരണമാകും. ഇത് നിങ്ങളുടെ ഉറക്കത്തിന് തടസ്സപ്പെടുത്തുകയും ഉറങ്ങാനുള്ള നിങ്ങളുടെ കഴിവിനെ ബാധിക്കുകയും ചെയ്യാം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.