ഒരു ദിനത്തിന്റെ ആരംഭം എന്ന് പറയുന്നത് ഒരു കപ്പ് ചൂട് കോഫിയിൽ നിന്നുമാണ്. അത് നമ്മളില്‍ പലരുടെയും ഒരു ശീലവും കൂടിയാണ്. എന്നാൽ പതിവായി രണ്ടും മൂന്നും കോഫി കുടിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതലിനൊപ്പം പതിവായി കോഫി കുടിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ അത് നിങ്ങളുടെ ശരീരത്തെ കൂടുതൽ ബാധിക്കുകയാണ് ചെയ്യുക.
ധാന്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ നിത്യേനെ ഉള്ള പ്രാതൽ എങ്കിൽ അത് പഞ്ചസാര കുറഞ്ഞതാണെങ്കില്‍ പോലും ഒപ്പം കോഫി കുടിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് കാരണമാകും എന്ന് വിദഗ്ദ്ധര്‍ പറയുകയാണ്. 250 ശതമാനമാണ് പ്രാതലിനൊപ്പം കോഫി കുടിക്കുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുക എന്നും ഗവേഷണത്തിൽ നിന്നും വ്യക്തമാണ്. കോഫിയിലടങ്ങിയിരിക്കുന്ന കഫീന്‍ ഇന്‍സുലിനെ പ്രതിരോധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.
അതുകൊണ്ട് തന്നെ പ്രമേഹത്തിലെ ടൈപ്പ് രണ്ട് ബാധിതരായവർക്ക് ഈ അവസ്ഥ വളരെ അധികം അപകടകരമാണ്. അതിനാൽ ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതലിനൊപ്പം ശരിയായ ജീവിതശൈലിയും ഉചിതമായ ഭക്ഷണ രീതിയും പാലിക്കുന്നവര്‍ക്ക് കോഫി നിത്യേനെ ശീലിക്കാവുന്നതാണ്.