അര്‍ബുദം
ശരീരഘടന നിര്‍മ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളില്‍ ആരംഭിക്കുന്ന പരസ്പര ബന്ധമുളള രോഗങ്ങളുടെ ഒരു കൂട്ടമാണ് അര്‍ബുദം. അര്‍ബുദത്തെക്കുറിച്ച് അറിയണമെങ്കില്‍, സാധാരണ കോശങ്ങള്‍ അര്‍ബുദമായി മാറുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്ന് അറിയുന്നത് സഹായകമാകും. നമ്മുടെ ശരീരം നിര്‍മ്മിച്ചിരിക്കുന്നത് വിവിധങ്ങളായ ധാരാളം കോശങ്ങള്‍ കൊണ്ടാണ്. സാധാരണ, കോശങ്ങള്‍ ശരീരത്തെ ആരോഗ്യകരമായി സൂക്ഷിക്കുവാന്‍ മറ്റ് കോശങ്ങള്‍ വളര്‍ന്നും വിഭജിച്ചും പുതിയ കോശങ്ങള്‍ ഉണ്ടാക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍, ഈ പ്രവര്‍ത്തനം തെറ്റാറുണ്ട്. ശരീരത്തിന് ആവശ്യമില്ലാത്ത നേരത്ത് പുതിയ കോശങ്ങള്‍ ഉണ്ടാക്കുന്നു. അതുപോലെ, പഴയ കോശങ്ങള്‍ നശിക്കേണ്ട അവസരത്തില്‍ നശിക്കുന്നില്ല. ഇതാണ് അര്‍ബുദമായി മാറുന്നത്
ഈ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അര്‍ബുധം ബാധിച്ചത് എന്തൊക്കെ കാരണങ്ങളാല്‍ ആണെന്ന് നോക്കാം
ഇ സിഗരറ്റ്
**************
സിഗരറ്റിന്റെയോ സിഗാറിന്റെയോ ആകൃതിയിലുള്ളതും പുകയില കത്തിക്കാതെ പുകവലിയുടെ പെരുമാറ്റ വശങ്ങള്‍, അനുഭൂതി എന്നിവ നല്‍കുന്നതുമായ ഒരു ഉപകരണമാണ് ഇ സിഗരറ്റ് അഥവാ ഇലക്ട്രോണിക് സിഗരറ്റ്. എന്നാല്‍ ഒരു ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബാഷ്പീകരണമാണ് ഇതിന്റെ അടിസ്ഥാന ഘടകം. പുകയില കത്തിക്കാതെ പുകവലിയുടെ ചില പെരുമാറ്റ വശങ്ങള്‍ അനുകരിക്കുകയാണ് ഇ സിഗരറ്റുകള്‍ ചെയ്യുന്നത്. സിഗരറ്റ് പുകയ്ക്ക് പകരം ഉപയോക്താവ് നീരാവി എന്ന് വിളിക്കുന്ന എയറോസോള്‍ ശ്വസിക്കുന്നു.എന്നാല്‍ ഇ ഒരു രീതി വളരെ അധിക അപകടകരമാണ് .കൂടുതല്‍ ആളുകള്‍ക്കും അര്‍ബുധം വന്നത് ഇ ഒരു കാര്യം കൊണ്ടാണ്
ഷവര്‍ കര്‍ട്ടന്‍ കാന്‍സര്‍
*****************
പല വീട്ടുകാരും കുളിമുറിയില്‍ തനത് തണുത്ത ഷവര്‍ കര്‍ട്ടന്‍ ഉപയോഗിക്കുന്നുണ്ട്. ബാത്ത്റൂമിലെ അലങ്കാരവും രൂപകല്‍പ്പനയും സുപ്രധാന ഭാഗമാണെന്ന് ആളുകള്‍ കരുതുന്നു.കാന്‍സറിനു കാരണമായ വസ്തുക്കള്‍ കൊണ്ടാണ് ഷവര്‍ കര്‍ട്ടന്റെ നിര്‍മാണം. നിരോധിച്ച പി വി സി പോലുളള വസ്തുക്കള്‍ കൊണ്ടാണ് ഷവര്‍ കര്‍ട്ടന്‍ നിര്‍മ്മിച്ചിരിക്കുന്നത് .ഇവ കൂടുതലായും അര്‍ബുദത്തിന് കാരണമാകുന്നു എന്ന് ആണ് കണ്ടെത്തല്‍ .
ഹെയര്‍ ഡൈയര്‍ , ഹെയര്‍ ട്രൈയിറ്റര്‍
*****************************************
മുടി കറുപ്പിക്കാന്‍ നിരന്തരം ഹെയര്‍ ഡൈകള്‍ ഉപയോഗിക്കുന്നത് അര്‍ബുദ രോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഡൈയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ തലയോട്ടിയുടെ തൊലിയിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട് .ഡൈയില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും ചെവി, കണ്ണ്, മുഖം എന്നിവിടങ്ങളില്‍ അലര്‍ജിയും വരുത്തും. കൂടാതെ മുടി കൊഴിയുന്നതിനും മുടിയുടെ ആരോഗ്യം നഷ്ടപ്പെട്ട് തിളക്കം ഇല്ലാതാകുന്നതിനും കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.
അമിതമായ സ്ട്രെസ്
*******************
നമ്മുടെ പ്രതിരോധ ശേഷി തളര്‍ത്തുന്ന ഒന്നാണ് സ്ട്രെസ്. ഇതുമൂലം രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. സ്ട്രെസ് ഹോര്‍മോണ്‍ സാന്നിധ്യം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ സ്വാധീനിക്കും. സ്ട്രെസ് ഹോര്‍മോണ്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച വേഗത്തിലാക്കുമെന്നാണു കണ്ടെത്തല്‍.നിങ്ങള്‍ക്ക് അമിതമായ സ്ട്രെസ് ഉണ്ടെന്നു തോന്നിയാല്‍ അത് കുറയ്ക്കാനുള്ള വഴികള്‍ തേടുകയാണ് ഏറ്റവും നല്ലത്. നല്ല സംഗീതം കേള്‍ക്കാം, മസാജ് ചെയ്യാം, ഡാന്‍സ് കളിക്കാം.
പ്രോസസ് ചെയ്ത ഇറച്ചി
***********************
ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ദിവസവും രണ്ടു ബെക്കന്‍ അഥവാ ഉപ്പിട്ടുണക്കിയ മാംസം കഴിക്കുന്നത് മലാശയകാന്‍സറിനുള്ള സാധ്യത 18 ശതമാനം വര്‍ധിപ്പിക്കും. അതുപോലെ ആമാശയകാന്‍സറിനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കും.
പഞ്ചസാര
*************
പഞ്ചസാരയുടെ ഉപയോഗം എത്രത്തോളം കുറയ്ക്കാമോ അത്രയും കുറയ്ക്കാം. നിശബ്ദകൊലയാളി എന്ന് വേണേല്‍ പഞ്ചസാരയെ വിളിക്കാം. പഞ്ചസാര എങ്ങനെയാണ് കാന്‍സര്‍ വരുത്തുന്നത് എന്ന് ഇതുവരെ പൂര്‍ണ്ണമായും കണ്ടെത്താന്‍ സാധിച്ചിട്ടില്ല .എങ്കിലും പഞ്ചസാരയുടെ ഉപയോഗം അമിതമായാല്‍ അത് കാന്‍സറിലേക്ക് വഴിതുറക്കും എന്ന് തന്നെ ഗവേഷകര്‍ പറയുന്നു.
മദ്യം
****
മദ്യവും കാന്‍സറും തമ്മില്‍ ബന്ധമില്ല എന്ന് കരുതിയെങ്കില്‍ തെറ്റി.അര്‍ബുദം ഉണ്ടാക്കുന്ന വസ്തുക്കളാണ് കാര്‍സിനോജെനുകള്‍. അര്‍ബുദമുണ്ടാക്കുന്ന ഒരു വസ്തുവിനോടൊപ്പംചേരുമ്ബോള്‍ അര്‍ബദസാധ്യത കൂട്ടുന്ന വസ്തുക്കളാണ് കോകാര്‍സിനോജെനുകള്‍. മുമ്പ് മദ്യത്തെ കോകാര്‍സിനോജെനുകളിലൊന്നായാണ് പരിഗണിച്ചിരുന്നത്. 1987ല്‍ ലോകാരോഗ്യസംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ആണ് മദ്യവും കാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആധികാരികമായി സൂചിപ്പിച്ചത്. വായിലേയും തൊണ്ടയിലേയും കാന്‍സറുകള്‍ക്ക് മദ്യം നേരിട്ടു കാരണമാകുന്നുണ്ട്.
ബ്രെഡ്
********
ബ്രെഡ് ദിവസവും കഴിക്കുന്നവര്‍ സൂക്ഷിക്കുക. ബ്രെഡില്‍ കാന്‍സറിനു വരെ കാരണമായേക്കാവുന്ന രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബ്രെഡ്, ബിസ്‌ക്കറ്റ്, ബണ്‍ ഉള്‍പ്പെടെയുള്ള 84 ശതമാനം ബേക്കറി ഉല്‍പ്പന്നങ്ങളിലും ശരീരത്തിനു ഹാനികരമായ രാസപദാര്‍ഥങ്ങള്‍ ഉണ്ട്. പൊട്ടാസ്യം ബ്രൊമേറ്റിന്റെയും പൊട്ടാസ്യം അയൊഡേറ്റിന്റെയും അംശങ്ങള്‍ ബ്രെഡില്‍ ഉണ്ട് . ഇതാണ് ആരോഗ്യത്തിനു ഹാനീകരമാകുന്നത്. പൊട്ടാസ്യം അയൊഡേറ്റ് മിക്ക രാജ്യങ്ങളിലും നിരോധിച്ച രാസപദാര്‍ഥമാണ്. ഇതു തൈറോയിഡിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.