Latest News

കൊളസ്ട്രോൾ കുറയ്ക്കാൻ വെണ്ടയ്ക്ക; ഗുണങ്ങൾ അറിയാം

Malayalilife
കൊളസ്ട്രോൾ കുറയ്ക്കാൻ വെണ്ടയ്ക്ക; ഗുണങ്ങൾ അറിയാം

വെണ്ടയ്ക്ക ധാരാളം പോഷകങ്ങള്‍ നല്‍കുന്ന ന്യൂട്രിയന്റ് നൽകുന്ന ഒരു  പവര്‍ഹൗസാണ്. അതുകൊണ്ട് തന്നെ  ദഹനത്തിന് ഇത് ഏറെ  നല്ലതാണ്.  മലബന്ധം എന്ന പ്രശ്നം കൂടാതെ പോഷകമൂല്യം കാരണം ഉണ്ടാവുകയുമില്ല.  ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ കരളിനെ സംരക്ഷിക്കുന്നു. ഇത് ഹൃദ്രോഗവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

 കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് സഹായിക്കും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്ന ലെക്റ്റിന്‍ ഓക്രായില്‍ പ്രോട്ടീന്‍ വെണ്ടക്കയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വെണ്ടക്കയിലുള്ള വൈറ്റമിന്‍ സി, ഇ, സിങ്ക് എന്നിവ  സഹായിക്കും. റെറ്റിനയുടെ ഭാഗമായി കണ്ണിനു പിറകിലുള്ള മാക്യുലയില്‍  സ്ഥിതിചെയ്യുന്ന ദശലക്ഷക്കണക്കിന് ഫോട്ടോറിസെപ്റ്റര്‍ സെല്ലുകളെ വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനുകള്‍  സംരക്ഷിക്കുന്നു.

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍  വെണ്ടയ്ക്ക സഹായിക്കുന്നു. പ്രമേഹം തടയുന്നതിന് തലേ ദിവസം രാത്രി ചെറു ചൂടുവെള്ളത്തില്‍ ഇട്ടുവച്ച വെണ്ടയ്ക്കയുടെ വെള്ളം രാവിലെ കുടിക്കുന്നത്  നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. , ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ നാരുകളുടെ സാന്നിധ്യം കാരണം സഹായിക്കുകയും ചെയ്യുന്നു.

വെണ്ടയ്ക്ക വയറിളക്കം പോലുള്ള അസുഖങ്ങള്‍ക്ക്  മികച്ച പരിഹാരമാണ്. വെണ്ടയ്ക്കയിലെ ഉഷ്ണ സ്വഭാവം ഉഹനം മെച്ചപ്പെടുത്തുകയും വയറിളക്കം നിയന്ത്രിക്കുകയും ചെയ്യുന്നു. മൂത്രാശയ അണുബാധകള്‍ കുറയ്ക്കുന്നതിനും തലേ ദിവസം ചെറുചൂടുവെള്ളത്തില്‍ രണ്ടോ മൂന്നോ വെണ്ടയ്ക്ക ഇട്ടു വച്ച്‌ അതിന്റെ വെള്ളം രാവിലെ കുടിച്ചാല്‍ മതി.

Read more topics: # ladies finger benefits
ladies finger benefits

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES