അസ്ഥിക്ക് ബലക്കുറവോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
അസ്ഥിക്ക് ബലക്കുറവോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ട്ടെല്ലുള്ള ജീവികളുടെ ആന്തരികാസ്ഥികൂടത്തിന്റെ ഭാഗമായ കടുപ്പമുള്ള ശരീരകലകളെയാണ് അസ്ഥി (എല്ല്) എന്നു വിളിക്കുന്നത്. ശരീരത്തിനു മുഴുവൻ താങ്ങായി പ്രവർത്തിക്കുന്നതോടൊപ്പം ചലനത്തിനു സഹായിക്കുകയും ആന്തരികാവയവങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. രക്താണുക്കളുടെ ഉത്പാദനവും വ്യത്യസ്ത ലവണങ്ങളുടെ സംഭരണവും അസ്ഥികളുടെ മറ്റ് സുപ്രധാന ധർമ്മങ്ങളാണ്. മുതിർന്ന മനുഷ്യരിൽ 206 അസ്ഥികളും കുട്ടികളിൽ 270 അസ്ഥികളും ആണ്. എന്നാൽ അത്ര പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥയാണ് അസ്ഥിയുടെ ബലക്കുറവ് എന്ന് പറയുന്നത്.

നമ്മുടെ ശരീരത്തെ താങ്ങി നിര്‍ത്തുന്നതും നിവര്‍ന്നു നില്‍ക്കാനുള്ള ബലം നല്‍കുന്നതും എല്ലുകളാണ്.  സ്ത്രീകളിലാണ് പ്രധാനമായും എല്ലുകളുടെ ബലക്കുറവ് കൂടുതലായും കണ്ടുവരുന്നത്.  അസ്ഥി രോഗങ്ങള്‍ കണ്ടുപിടിക്കാനും ചികിത്സിക്കാനും  നടുവ് വേദന,​ കഴുത്തുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേ മാര്‍ഗ്ഗങ്ങളുണ്ട്. 

 അസ്ഥിരോഗങ്ങള്‍ കണ്ടുപിടിക്കാനുളള ടെസ്റ്റുകളാണ് ബോണ്‍ഡെന്‍സിറ്റി ടെസ്റ്റുകള്‍, ഡെക്സാ സ്‌കാനുകള്‍. എല്ലിന് ബലക്കുറവുണ്ടാകുന്നതിന് കാരണം എന്ന് പറയുന്നത് കാല്‍സ്യത്തിന്റെ അളവ് കുറയുന്നതാണ്. 30 വയസുമുതലാണ് സ്ത്രീകളില്‍ അസ്ഥി ബലക്ഷയവും അസ്ഥി തേയ്മാനവും ഉണ്ടാകുന്നത്. ഒരു പ്രധാന കാരണം വ്യായാമക്കുറവാണ്. രോഗം വന്ന ശേഷം കാല്‍സ്യം കഴിച്ചതുകൊണ്ട് എല്ലുകള്‍ക്ക് ബലം വരണമെന്നില്ല. 

എല്ലുകള്‍ക്ക് ബലം ഉണ്ടാവണമെങ്കില്‍ വ്യായാമം ആവശ്യമാണ്. എല്ലുകളുടെ ആരോഗ്യത്തിന് വിറ്റമിന്‍ ഡി വളരെ അത്യാവശ്യമാണ്. നമ്മുടെ ശരീരത്തില്‍ വിറ്റമിന്‍ ഡി അള്‍ട്രാവൈലറ്റ് രശ്മികള്‍ക്ക്  ഉണ്ടാക്കാന്‍ കഴിയും. അല്‍പ്പം വെയിലും ചൂടും തണുപ്പുമൊക്കെ ശരീരത്തിനേല്‍ക്കാന്‍ ശ്രദ്ധിക്കണം.

Read more topics: # joints pains relief
joints pains relief

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES