Latest News

പകര്‍ച്ചപ്പനികളില്‍ വില്ലനായി മാറുന്നത് ഡെങ്കിപ്പനി; പ്രത്യേക വാക്‌സിനില്ലാത്ത രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കാം

Malayalilife
പകര്‍ച്ചപ്പനികളില്‍ വില്ലനായി മാറുന്നത് ഡെങ്കിപ്പനി; പ്രത്യേക വാക്‌സിനില്ലാത്ത രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കാം

കര്‍ച്ചപ്പനികളുടെ കൂട്ടെത്തില്‍ ഏറ്റവും കൂടുതല്‍ നിങ്ങളെ ബാധിക്കുന്ന ഒന്നാണ് ഡെങ്കിപ്പനി. മഴക്കാലത്ത് ഏറ്റവും കൂടുതല്‍  ഭയക്കേണ്ടതും പെട്ടന്ന് പടര്‍ന്ന് പിടിക്കാനുളള സാധ്യതയും ഈ പനികള്‍ക്ക് കൂടുതലാണ്.എന്നാല്‍ നമ്മള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് മാരകമാവാതിരിക്കുന്നതിന് നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ആരംഭത്തില്‍ തന്നെ ചികിത്സ തേടിയാല്‍ ഡെങ്കിപ്പനിയെ നമുക്ക്  ഇല്ലാതാക്കാവുന്നതാണ്. കൃത്യസമയത്ത് രോഗനിര്‍ണയം നടത്തിയില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ മരണത്തിനു വരെ ഇടയാക്കിയേക്കാം.

ഡെങ്കിപ്പനി പരത്തുന്നത് ഈഡിസ് ഈജിപ്തി വിഭാഗത്തില്‍ പെട്ട പെണ്‍കൊതുകുകളാണ്. രോഗവാഹകരായ കൊതുകുകള്‍ കടിക്കുമ്പോഴാണ് രോഗം പകരുന്നത്. പകല്‍ സമയങ്ങളിലാണ് ഈ കൊതുകുകള്‍ കടിക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ എഴ് ദിവസത്തിനുള്ളില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ എല്ലാം തന്നെ പ്രകടമാവുന്നുണ്ട്. തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദ്ദിയും എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.
എന്നാല്‍  വിട്ടുമാറാത്ത അസഹനീയമായ വയറു വേദന, മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവം, രക്തത്തിന്റെ അംശം ഛര്‍ദ്ദിക്കുന്നതില്‍ കാണപ്പെടുന്നത്, മലത്തിന്റെ നിറത്തില്‍ വ്യത്യാസം, എപ്പോഴും ദാഹിക്കുന്നത്, നാഡിമിടിപ്പ് കുറയുന്നത്, വിളറിയ ചര്‍മ്മം, ഈര്‍പ്പമേറിയ ചര്‍മ്മം, അസ്വസ്ഥത, ബോധക്ഷയം  ഇവ ഡെങ്കിപ്പനി ഗുരുതരമാണ് എന്നതിന്റെ ചില ലക്ഷണങ്ങളാണ്. ഇതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കോണ്ടത് അത്യാവഷ്യമാണ്. 

പ്രധാനമായും നാലു തരത്തിലുള്ള അണുക്കളാണ് കൊതുക് പരത്തുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്ന അണുക്കളാണ് ഉള്ളത്. ഇതില്‍ തന്നെ ഡെങ്കി 1, ഡെങ്കി 3 അണുക്കളാണ് മറ്റുള്ളവയെ അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ്. ഡെങ്കി ഗുരുതരമാവുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാവുന്നതാണ്.

ഡെങ്കിപ്പനിയുള്ളവര്‍ക്ക് രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ ക്രമാതീതമായ അളവില്‍ കുറയുകയും ഗുരുതര അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഈ അവസ്ഥയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.ഡെങ്കി ഹെമറാജിക് ഫീവര്‍, ഡെങ്കിഷോക് സിന്‍ഡ്രോം എന്നിങ്ങനെ രണ്ടുതരം ഡെങ്കിപ്പനികളാണ് ഉള്ളത്. 'ഡെങ്കി ഹെമറാജിക് ഫീവര്‍ 'എങ്കില്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും ഒക്കെ രക്തസ്രാവം സംഭവിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്.'ഡെങ്കി ഷോക്ക് സിന്‍ഡ്രോം 'എന്ന അവസ്ഥയില്‍ രക്തസമ്മര്‍ദ്ദം വളരെയധികം കുറയുന്നുണ്ട്. ഇതിന് കാരണം പലപ്പോഴും രക്തസമ്മര്‍ദ്ദം കുറയുന്നതാണ്. ആദ്യത്തെ തവണ ഡെങ്കിപ്പനി വന്നെങ്കിലും പിന്നീട് അത് വീണ്ടും വരാനുള്ള സാധ്യതയുള്ളവരിലാണ് ഈ അവസ്ഥ ഗുരുതരമായി ബാധിക്കുന്നത്. ഡെങ്കിപ്പനിക്ക് പ്രത്യേക വാക്‌സിനില്ല. രോഗം പരത്തുന്നകൊതുകുകളെ നശിപ്പിക്കുകയാണ് ഏറ്റവും പ്രധാനമായും രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വഴി.

Read more topics: # important things,# about dengue fever
important things to know about dengue fever

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക