Latest News

ഭയമല്ല ജാഗ്രതയാണ് ആവശ്യം; 'കൊറോണ' നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം..!

Malayalilife
ഭയമല്ല ജാഗ്രതയാണ് ആവശ്യം; 'കൊറോണ' നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം..!


ചൈനയിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന്‍ അപഹരിച്ച കൊറോണ വൈറസ് കേരളത്തിലും എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വളരെയേറെ പരിഭ്രാന്തരായിരിക്കുകയാണ്. എന്നാല്‍ ഭയക്കുകയല്ല വൈറസിനെ തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക എന്നതാണ് ഇവിടെ അത്യാവശ്യം. അതുകൊണ്ട് തന്നെ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക എന്നതാണ് ഏക പോംവഴി. 

കൊറോണ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം..

* വാട്ട്‌സ് ആപ്പിലും മറ്റും പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ അവഗണിക്കുക

* ഭയമല്ല ജാഗ്രതയാണ് ആവശ്യം.

* രോഗബാധിത പ്രദേശങ്ങളില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്ന മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കുക.

*പാലും മുട്ടയും ഉള്‍പ്പെടെ മൃഗങ്ങളില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങളെല്ലാം നന്നായി വേവിച്ച് കഴിക്കുന്നതില്‍ ഒരുതരത്തിലുമുള്ള ആരോഗ്യഭീഷണിയില്ല. 

* തുമ്മലോ ചുമയോ ഉള്ളവര്‍ കൈമുട്ടിനകത്തേക്ക് തുമ്മുകയും ചുമയ്ക്കുകയും ചെയ്യുക. കര്‍ച്ചീഫിന് പകരം ടിഷ്യു പേപ്പര്‍ ഉപയോഗിക്കുക. ഓരോ തവണ തുമ്മിയ ശേഷം പേപ്പര്‍ വേസ്റ്റ് ബാസ്‌ക്കറ്റില്‍ കളയുക. സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകുക

* പനിയോ മൂക്കൊലിപ്പോ മറ്റോ അനുഭവപ്പെട്ടാല്‍ ഒട്ടും വൈകിക്കാതെ ഡോക്ടറെ അറിയിക്കുക.

* പൊതുനിരത്തില്‍ തുപ്പാതെയിരിക്കുക.

*പനിയും തുമ്മലും മൂക്കൊലിപ്പും ഉള്ളവര്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുക. 

*ഭക്ഷണം ഉണ്ടാക്കുന്നതിനും ടോയ്ലറ്റില്‍ പോകുന്നതിനും മൃഗങ്ങളെ പരിപാലിക്കുന്നതിനും മുന്‍പും ശേഷവും കൈ സോപ്പിട്ട് വൃത്തിയാക്കുക. 

* കപട ചികിത്സക്കാരെ തിരിച്ചറിയുക, ആരോഗ്യസംവിധാനത്തിന്റെ വാക്കുകള്‍ക്ക് മാത്രം ചെവി കൊടുക്കുക..


 

Read more topics: # corona precautions,# awareness
corona precautions, health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES