Latest News

പാവയ്ക്ക ജ്യൂസിന്റെ ഗുണങ്ങള്‍

Malayalilife
 പാവയ്ക്ക ജ്യൂസിന്റെ ഗുണങ്ങള്‍


രോഗ്യത്തിന് ഇത്രയേറെ ഗുണങ്ങള്‍ നല്‍കുന്ന പച്ചക്കറി വേറൊന്നില്ല എന്നു തന്നെ പറയാം. അത്രയേറെ ഗുണങ്ങളാണ് പാവയ്ക്കയ്ക്കുള്ളത്.  പാവയ്ക്ക പാചകം ചെയ്ത് കഴിയ്ക്കുന്നതിനേക്കാള്‍ നല്ലത് ജ്യൂസ് ആക്കി കഴിയ്ക്കുന്നതാണ്. എന്നാല്‍ എങ്ങനെ ജ്യൂസ് ആക്കണമെന്നതാണ് പലര്‍ക്കും അറിയാത്തത്. എന്തൊക്കെയാണ് പാവയ്ക്ക ജ്യൂസിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

* രക്തം ശുദ്ധീകരിയ്ക്കുന്നതിന് പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു. രക്തത്തിലെ മാലിന്യങ്ങളെ പുറംന്തള്ളി പല തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

* കരളില്‍ അടിഞ്ഞിരിയ്ക്കുന്ന വിഷാംശത്തെ ഇല്ലാതാക്കുന്നതിന് പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല കരളിന്റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കാനും പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു.

* പ്രമേഹപ്പേടിയുള്ളവര്‍ പാവയ്ക്ക ജ്യൂസ് കുടിയ്ക്കുന്നത് സ്ഥിരമാണ്. രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പായി ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിച്ചു കൊണ്ട് ആരംഭിച്ചു നോക്കൂ. ഇത് പ്രമേഹത്തെ ഒരാഴ്ച കൊണ്ട് തന്നെ കെട്ടു കെട്ടിയ്ക്കും.

* കൊളസ്ട്രോള്‍ കുറയ്ക്കാനും മുന്നിലാണ് പാവയ്ക്ക നീര്. ശരീരത്തിലെ ചീത്ത കൊളസ്ട്രാളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു.

* ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിനും പാവയ്ക്ക ജ്യസ് സഹായിക്കുന്നു. ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ ഇല്ലാതാക്കാന്‍ പാവയ്ക്ക ജ്യൂസിനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്.


 

Read more topics: # bitter juice,# health
health benefits of bitter juice

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES