രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വെള്ളം .വെറും വയറ്റില്‍ ചൂടുവെള്ളം കുടിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഡയറ്റ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും ചൂടുവെള്ളം കൂടുതല്‍ കുടിക്കുക.ചൂടുവെള്ളം പേശികളിലും മറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.
വെള്ളം കുടിക്കാതിരിക്കുമ്പോള്‍ നിരവധി രേഗങ്ങള്‍ പിടിപ്പെടാം. ശരീരത്തിന് പലതരത്തിലുളള പ്രയാസങ്ങള്‍ ഉണ്ടാകുന്നു. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ചൂടുവെള്ളം. ചൂടുവെള്ളം എത്രത്തോളം കുടിക്കുന്നുവോ ശരീരത്തിന് അത്രത്തോളം നല്ലത്.
ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിന് നമ്മുടെ മെറ്റബോളിസം ഉയര്‍ത്താന്‍ സാധിക്കുന്നു.പച്ചവെള്ളത്തേക്കാള്‍ കൂടുതല്‍ ഗുണം നല്‍കുന്നത് ചൂടുവെള്ളമാണ്. ബുദ്ധി ഉണര്‍വ്വ് നല്‍കുന്നതിനും ചര്‍മ്മസംരക്ഷണത്തിനുമെല്ലാം ചൂടുവെള്ളം കുടിക്കുന്നത് ഏറ്റവും നല്ലതാണ്. ദഹനം കൃത്യമാക്കുന്നതിന് എല്ലാ വിധത്തിലും സഹായിക്കുന്ന ഒന്നാണ് ഇളം ചൂടുള്ള വെള്ളം. രക്തം ശുദ്ധീകരിക്കുന്നതിനും വളരെയധികം സഹായിക്കുന്നു.
രക്തത്തിലുള്ള ദോഷകരമായ ബാക്ടീരിയയെ ഇല്ലാതാക്കുന്നതിനും നശിപ്പിക്കുന്നതിനും ഒരു ഗ്ലാസ്സ് ചൂടുവെള്ളം മതി. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിലൂടെ ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊളസ്‌ട്രോളിനെ നീക്കം ചെയ്യാം. കഫം, ജലദോഷം എന്നീ പ്രശ്‌നങ്ങള്‍ക്ക് വളരെയധികം ആശ്വാസം നല്‍കുന്നു. വെറും വയറ്റില്‍ ചൂടുവെള്ളം കുടിച്ചാലുള്ള മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ.