Latest News

പ്രമേഹത്തിന് ഇനി തേങ്ങാവെള്ളം

Malayalilife
പ്രമേഹത്തിന് ഇനി തേങ്ങാവെള്ളം

രു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗമായ ഇതിനെ സാധാരണക്കാർ ഷുഗർ എന്ന് വിളിക്കാറുണ്ട്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായ പരിധിക്കുള്ളിൽ നിലനിർത്തുന്നതിന് നിങ്ങളുടെ ഭക്ഷണക്രമത്തിൽ കർശന പരിശോധന നടത്തേണ്ടതുണ്ട്. അങ്ങനത്തെ ഒരു സാഹചര്യത്തിൽ തേങ്ങാവെള്ളം വളരെ നല്ലതാണു. തേങ്ങാവെള്ളം സ്വാഭാവികമായും ഉന്മേഷദായകമായ ഒരു പാനീയമാണ്. ഇത് രുചികരമാണെന്ന് മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും നൽകുകയും ചെയ്യുന്നു. മെറ്റബോളിസം നിരക്ക് വർദ്ധിപ്പിക്കുന്നതിനായി തേങ്ങാവെള്ളം ഒരു മികച്ച തിരഞ്ഞെടുപ്പാണ്. തേങ്ങാവെള്ളത്തിൽ നിരവധി പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഫൈബർ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, സോഡിയം, ഇരുമ്പ് എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.

Read more topics: # coconut water,# for sugar patients
coconut water for sugar patients

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES