Latest News

റെഡ്‌മീറ്റ് അപകടകാരിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

Malayalilife
റെഡ്‌മീറ്റ് അപകടകാരിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

 ധാരാളം പ്രോട്ടീനും ഇരുമ്പും  സൂക്ഷ്മ പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് റെഡ് മീറ്റ്. വൈറ്റമിന്‍ ബി3, ബി6, ബി12, തയാമിന്‍, വൈറ്റമിന്‍ ബി2, ഫോസ്ഫറസ് എന്നവയും ഇതിൽ ചേർന്നിട്ടുണ്ട്. ധാതുക്കളായ സിങ്കും സെലിനിയവും സമൃദ്ധമായി ഇതിൽ അടങ്ങിയിട്ടുണ്ടെങ്കിലും  റെഡ്മീറ്റിന്റെ ഉപയോഗം കരുതലോടെ നിയന്ത്രിച്ചില്ലെങ്കില്‍ ആരോഗ്യത്തിനു അത് വിനാശകാരിയായ മാറാം. 

ശരീരഭാരം പെട്ടെന്നു വർദ്ധിക്കുന്നതിന് പൂരിത കൊഴുപ്പ് കൂടുതലായതിനാല്‍ സ്ഥിരമായി കഴിക്കുന്നത് കാരണമാകും.  ജീവിതശൈലീ രോഗങ്ങളിലേക്കു ഇത് നയിക്കാം. ഇത് സ്ട്രോക്കിനു വരെ  കാരണമാകാം. ‌ റെഡ് മീറ്റിന്റെ പ്രോസസ്ഡ് രൂപങ്ങളായ ബേക്കണ്‍, സോസേജ്, ഹോട്ട് ഡോഗ് എന്നിവ ദിവസവും കഴിക്കുന്ന രീതിയോട് വിടപറയണം.  പ്രോസസ്ഡ് വൈറ്റ് മീറ്റ് ആയാലും ഒഴിവാക്കുന്നതാകും നല്ലത്.   രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തായിരിക്കും ഇവ വളരെ നാള്‍ മുന്നേ പ്രോസസ് ചെയത് വയ്ക്കുന്നത്.

 കോളോറെക്റ്ററല്‍ കാന്‍സര്‍ എന്ന മലാശയ അര്‍ബുദത്തെയാണ് പ്രോസസ്ഡ് റെഡ് മീറ്റ് അധികം കഴിക്കുന്നവര്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത്.  ഈ രോഗത്തിനു കാരണമാകുന്നത് പ്രോസസ്ഡ് റെഡ് മീറ്റിലുള്ള കാര്‍സിനോജനുകളാണ്. ഇവ കാര്‍ഡിയോവാസ്കുലാര്‍ പ്രശ്നങ്ങളും പിടിപെടാം.  ബിഫ് പൂര്‍ണമായും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ ഒിവാക്കുന്നതാണു നല്ലത്.  പച്ചക്കറികള്‍ സാലഡ് രൂപത്തിലോ അല്ലാതെയോ എന്തു മാസം കഴിച്ചാലും  കഴിക്കാന്‍ ശ്രദ്ധിക്കണം. അധിക കൊഴുപ്പിനെ പച്ചക്കറികളിലെ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍  ആഗിരണം ചെയ്യാന്‍ ഒരു പരിധി വരെ സഹായിക്കുന്നു.

Read more topics: # Red meat,# not good to health
Red meat is not good to health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES