ആരോഗ്യത്തിന് ഏറ്റവും നല്ലത് ബ്ലാക്ക് റൈസ്; ഗുണങ്ങള്‍ അറിയാം

Malayalilife
ആരോഗ്യത്തിന് ഏറ്റവും നല്ലത് ബ്ലാക്ക് റൈസ്; ഗുണങ്ങള്‍ അറിയാം

ത് അരിയാണ് ആരോഗ്യത്തിന് നല്ലത് എന്ന് ചോദിച്ചാല്‍ ചിലര്‍ പറയുന്നത് നമ്മളുടെ മട്ട അരി എന്നായിരിക്കും. എന്നാല്‍, ഈ മട്ട അരിയേക്കാളും ആരോഗ്യത്തിനും പ്രമോഹ രോഗികള്‍ക്കും ഉപയോഗിക്കാവുന്ന ഒരു അരിയാണ് ബ്ലാക്ക് റൈസ്. ഏത് അരിയാണ് ആരോഗ്യത്തിന് നല്ലത് എന്ന് ചോദിച്ചാല്‍ ചിലര്‍ പറയുന്നത് നമ്മളുടെ മട്ട അരി എന്നായിരിക്കും. എന്നാല്‍, ഈ മട്ട അരിയേക്കാളും ആരോഗ്യത്തിനും പ്രമോഹ രോഗികള്‍ക്കും ഉപയോഗിക്കാവുന്ന ഒരു അരിയാണ് ബ്ലാക്ക് റൈസ്. ബ്ലാക്ക് റൈസ് കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.

എന്താണ് ബ്ലാക്ക് റൈസ്

നല്ല കടും പര്‍പ്പിള്‍ വര്‍ണ്ണത്തില്‍ കാണപ്പെടുന്ന അരിയെയാണ് ബ്ലാക്ക് റൈസ് എന്ന് വിശേഷിപ്പിക്കുന്നത്. പണ്ടുകാലത്ത് ചൈനയിലാണ് ഈ അരി പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്. അന്നുകാലത്ത് ധനികര്‍ മാത്രമാണ് ഈ അരി ഉപയോഗിച്ചിരുന്നത്. വളരെ സോഫ്റ്റ് ടെക്സ്ച്വറോടുകൂടിയ അരി നല്ല സ്വാദേറിയതും അതുപോലെ, ആരോഗ്യപ്രദവുമാണ്. ബ്ലാക്ക് റൈസിന്റെ ഗുണങ്ങള്‍ നോക്കാം.
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു

ഈ ബ്ലാക്ക് റൈസില്‍ ആന്തോസിയാനിന്‍ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. പല പഠനങ്ങളും പ്രകാരം ആന്തോസിയാസിന്‍ അടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് എന്ന് കണ്ടെത്തുകയുണ്ടായിട്ടുണ്ട്.

അമിതവണ്ണം കുറയ്ക്കുന്നു

ബ്ലാക്ക് റൈസില്‍ ആന്റി- ഒബേസിറ്റി പ്രോപര്‍ട്ടീസായ ആന്തോസിയാനിഡിന്‍സും അതുപോലെ, അന്തോസിയാനിനും അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ബ്ലാക്ക് റൈസ് കഴിക്കുന്നത് തടി വെക്കാതരിക്കാനും തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്നതും ആണ്.അതിനാല്‍ ബ്ലാക്ക് റൈസ് കഴിക്കുന്നത് ഡയറ്റ് എടുക്കുന്നവര്‍ക്കെല്ലാം നല്ലതാണ്.

ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു
ബ്ലാക്ക് റൈസില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. നമ്മളുടെ ശരീരത്തിന് ആന്റിഓക്സിഡന്റ്സ് അനിവാര്യമാണ്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കുന്നതിനും അതുപോലെ, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതചിനും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്.

നമ്മളുടെ തലച്ചോറിന്റെ കൃത്യമായ പ്രവര്‍ത്തനത്തിനും ഞരമ്പുകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ശരീരത്തിലെ ഓരോ കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഇതിലെ ആന്റിഓക്സിഡന്റ്സിന്റെ സാന്നിധ്യം വളരെയധികം സഹായിക്കുന്നുണ്ട്.

കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്

ബ്ലാക്ക് റൈസില്‍ ലൂട്ടെയ്ന്‍ അതുപോലെ, സിയാസാന്തിന്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള കരോറ്റെനോഡ്സ് അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. ഇവ ആന്റിഓക്സിഡന്റ്സ് പോലെ പ്രവര്‍ത്തിക്കുകയും കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. അതുപോലെ, അണുബാധകളില്‍ നിന്നും ഇവ സംരക്ഷണം നല്‍കുന്നു. ബ്ലൂ ലൈറ്റ് വേവ്സില്‍ നിന്നും ഇത് കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്.


ഗ്ലൂട്ടന്‍ ഫ്രീ ആണ്

പലര്‍ക്കും ഗ്ലൂട്ടന്‍ അലര്‍ജി കാണും. ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ചൊറിച്ചില്‍, ചിലര്‍ക്ക് വയര്‍ ചീര്‍ക്കുന്നത്, ചിലര്‍ക്ക് അസിഡിറ്റി പ്രശ്നങ്ങളും ഉണ്ടായെന്നിരിക്കാം. അതുപോലെ, സീലിയാക് ഡിസീസ് ഉള്ളവര്‍ക്ക് ഗ്ലൂട്ടന്‍ ഉള്ള ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. ഇവര്‍ക്ക് ഗ്ലൂട്ടന്‍ ഫ്രീ ആയിട്ടുള്ള ബ്ലാക്ക് റൈസ് കഴിക്കാവുന്നതാണ്.

പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും

ബ്ലാക്ക് റൈസ് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ക്ക് ബ്ലാക്ക് റൈസ് കഴിക്കുന്നത് നല്ലതാണ്.

blacl rise for health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES