Latest News

ദിവസവും ഉണക്ക മുന്തിരി കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയൂ

Malayalilife
topbanner
ദിവസവും ഉണക്ക മുന്തിരി കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയൂ


ണക്ക മുന്തിരി കാണാന്‍ ചെറുതാണെങ്കിലും ആള്‍ക്ക് ഒരുപാട് നല്ല ഗുണങ്ങളുണ്ട്.ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. ഉണക്ക മുന്തിരിയില്‍ നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും നല്ലതാണ് ഉണക്ക മുന്തിരി. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ഉണക്ക മുന്തിരി സഹായിക്കും .പനി, ക്ഷീണം പ്രമേഹം, ലൈംഗിക സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്കും ഉണക്ക മുന്തിരി നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്.

ഉണക്കമുന്തിരിയിലെ നാരുകള്‍ ദഹനേന്ദ്രിയത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറം തള്ളാന്‍ സഹായിക്കുന്നു. ഇത് കുടല്‍ രോഗങ്ങളില്‍ നിന്നും , ബാക്റ്റീരിയകളുടെ അക്രമങ്ങളില്‍ നിന്നും, ശരീരത്തെ രക്ഷിക്കുന്നു.  ക്യാന്‍സിനോടുള്ള പോരാട്ടത്തിന് സഹായിക്കുന്ന കാറ്റെച്ചിന്‍ എന്ന ആന്റി ടോക്‌സിഡന്റ് ഉണക്ക മുന്തിരികളില്‍  ധാരാളം അടങ്ങിയിട്ടുണ്ട് . ഇവ ശരീരത്തില്‍ ഒഴുകുന്ന ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കുന്നു, അതിലൂടെ ക്യാന്‍സറിന് കാരണമാകുന്ന അസ്വാഭാവികമായ സെല്ലുകളുടെ വളര്‍ച്ച തടയാന്‍ സാധിക്കുന്നു.

 പ്രമേഹ രോഗികള്‍ ഭക്ഷണത്തിനു ശേഷം നാലോ അഞ്ചോ ഉണക്ക മുന്തിരികള്‍ കഴിക്കുന്നത് നല്ലതാണ്. അനീമിയ അകറ്റുന്നു ഉണക്കമുന്തിരിയില്‍ വലിയ തോതില്‍ ഇരുമ്പു അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ തടയാന്‍ സഹായിക്കുന്നു.ത്വക്ക് രോഗങ്ങള്‍ക്ക് ഏറ്റവും നല്ലതാണ് ഉണക്ക മുന്തിരി. വരണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ ഉണക്കമുന്തിരി ഏറെ നല്ലതാണ്. ചര്‍മ്മം കൂടുതല്‍ മിനുസള്ളമുള്ളതാക്കാനും ചര്‍ത്തിന് നിറം വര്‍ദ്ധിക്കാനും ഉണക്ക മുന്തിരി വളരെയധികം സഹായിക്കും.

ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ശരീരത്തിലെ പിത്തം തള്ളി കളയാനും സഹായകമാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉണക്ക മുന്തിരി ഏറെ സഹായകരമാണ് . ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസിയം ആണിതിന് കാരണം . രക്തക്കുഴലുകളുടെ പിരിമുറുക്കം കുറയ്ക്കുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഇതിലൂടെ സാധ്യമാകുന്നു .  ഈ ഉണങ്ങിയ മുന്തിരിപ്പഴത്തിലെ ഫൈബറുകള്‍ രക്തക്കുഴലുകളിലെ ബയോകെമിസ്ട്രിയെ സ്വാധീനിക്കുകയും അവരുടെ ബലത്തെ കുറയ്ക്കുകയും ചെയ്യും. ഇത് ഹൈപ്പര്‍ടെന്‍ഷന്‍ കുറയാന്‍ സഹായിക്കുന്നു .

പല്ലുകളുടെ ആരോഗ്യത്തിന് ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ഒലിനോളിക് ആസിഡ്,പല്ലുകള്‍ പൊടിഞ്ഞു പോകുന്നതും,കാവിറ്റി പ്രശ്‌നങ്ങളും,പരിഹരിക്കുന്നു . പല്ലുകള്‍ പൊടിഞ്ഞു പോകാന്‍ കാരണമാകുന്ന ബാക്റ്റീരിയകള്‍ക്കെതിരെയാണ് ഉണക്ക മുന്തിരിയിലെ ആസിഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഹൃദയാരോഗ്യം ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബര്‍, ഫിനോളിക് ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു അതിലൂടെ രക്ത സമ്മര്‍ദ്ദവും കുറയുകയും ഹൃദയാരോഗ്യം നിലനില്‍ക്കുകയും ചെയുന്നു.

ഭാരം കൂട്ടാന്‍ സഹായിക്കുന്ന ഫ്രുക്‌റ്റോസ് , ഗ്ലൂക്കോസ് എന്നിവ ഉണക്ക മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട് . പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഉണക്കമുന്തിരി സഹായിക്കുന്നു . ഉണക്ക മുന്തിരി കഴിച്ചാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂടുതലാണ് . ലൈംഗിക ശേഷി വര്‍ധിപ്പിക്കാന്‍ ഉണക്ക മുന്തിരി നല്ലതാണ്.

benefits-of-raisins-eating daily

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES