വൈറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് കശുമാങ്ങ. അതുകൊണ്ട് തന്നെ കശുമാങ്ങ തലച്ചോറിന്റേയും നാഡീ വ്യൂഹത്തിന്റേയും പ്രവര്‍ത്തനത്തിന് വളരെയധികം സഹായിക്കുന്നു. ആപ്പിളും ഓറഞ്ചും കഴിക്കുന്നവരില്‍ കാണുന്നതിനേക്കാള്‍ ഇരട്ടി ഗുണമാണ് കശുമാങ്ങ കഴിക്കുന്നതിലൂടെ ലഭിക്കുന്നത്.പഴുത്ത മാങ്ങ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഒരിക്കലും പച്ച കശുമാങ്ങ കഴിക്കാന്‍ പാടില്ല. പഴുത്ത മാങ്ങ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കശുമാങ്ങ കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.
ശരീരത്തിലെ കൊഴുപ്പ് പലപ്പോഴും ആരോഗ്യത്തിനും വളരെയധികം വില്ലനാവുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ കശുമാങ്ങ ജ്യൂസ് സഹായിക്കുന്നു. കശുമാങ്ങ ജ്യൂസ് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതിരിക്കുകയാണ് ചെയ്യുന്നത്. ഇത് അമിതവണ്ണത്തിനും കുടവയര്‍ കുറക്കുന്നതിനും സഹായിക്കുന്നു. അമിതവണ്ണം പല ആരോഗ്യപ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. കശുവണ്ടി ജ്യൂസ് കഴിക്കുന്നതിലൂടെ പലപ്പോഴും അത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഛര്‍ദ്ദിക്ക് പരിഹാരം കാണുന്നതിന് അല്‍പം കശുമാവിന്റെ ജ്യൂസ് കഴിച്ചാല്‍ മതി. ഇത് എത്ര വലിയ ഛര്‍ദ്ദി ആണെങ്കിലും അതിനെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഛര്‍ദ്ദി വരെ ഇല്ലാതാക്കാന്‍ ഒരു ഗ്ലാസ്സ് കശുമാങ്ങ ജ്യൂസ് കഴിക്കുന്നതിലൂടെ സഹായിക്കുന്നു.
മലബന്ധം എന്ന അവസ്ഥ പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇതിലൊന്നാണ് കശുമാങ്ങ ജ്യൂസ്. കശുമാങ്ങ ജ്യൂസ് കൊണ്ട് മലബന്ധത്തെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്. ഇത്തരം പ്രശ്‌നം കൊണ്ട് വിഷമിക്കുന്നവര്‍ക്ക് അത്താഴത്തിന് ശേഷം അല്‍പം കശുമാങ്ങ ജ്യൂസ് കഴിക്കാവുന്നതാണ്.
വയറിളക്കം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒരു മാര്‍ഗ്ഗമാണ് കശുമാങ്ങ ജ്യൂസ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. വയറിളക്കം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കശുമാങ്ങ ജ്യൂസ് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കി ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കശുമാങ്ങ.
പലരിലും കൃമിശല്യം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് കശുവണ്ടി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിന്റെ നീര് കൃമിശല്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളിലൂടെയും നമുക്ക് ഇതിലൂടെ പരിഹരിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ കശുമാങ്ങ ഉപയോഗിക്കാവുന്നതാണ്.