ആരോഗ്യത്തിന് സഹായിക്കുന്നതും ആരോഗ്യം കളയുന്നതുമായ ഭക്ഷണ വസ്തുക്കള്‍ ഏറെയുണ്ട്. ചില ആരോഗ്യകരമായ ഭക്ഷണ വസ്തുക്കള്‍ തന്നെ ചില പ്രത്യേക രീതികളില്‍ കഴിയ്ക്കുന്നത് ആരോഗ്യം ഏറെ വര്‍ദ്ധിപ്പിയ്ക്കും. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
ആരോഗ്യത്തിന് ഏതു തരത്തില്‍ നോക്കിയാലും പ്രധാനപ്പെട്ട ഒന്നാണ് നേന്ത്രപ്പഴം. നമ്മള്‍ മലയാളികളുടെ മാത്രം ഭക്ഷണം എന്നു വേണമെങ്കില്‍ പറയാം. കേരള ബനാന എന്നാണ് ഇത് അറിയപ്പെടുന്നത്
അധികം പഴുക്കാത്ത നേന്ത്രപ്പഴം കഴിയ്ക്കുന്നത് പ്രമേഹത്തിന് ഏറെ ഗുണകരമാണെന്നു , പറയാന്‍. ഇതില്‍ റെസിസ്റ്റന്‍സ് സ്റ്റാര്‍ച്ചിന്റെ രൂപത്തിലാണ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുള്ളത്. ഇതു കൊണ്ടു തന്നെ പ്രമേഹ രോഗത്തിന് ഭീഷണിയല്ല. നല്ലപോലെ പഴുത്ത പഴത്തില്‍ മധുരമടങ്ങിയതു കൊണ്ടു തന്നെ പ്രമേഹ രോഗികള്‍ക്ക് അത്ര കണ്ട് നല്ലതല്ലെന്നു വേണം, പറയാന്‍. ഇതില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹം വരുന്നതു തടയുന്ന ഒന്നാണ്.
അധികം പഴുക്കാത്ത പഴം പതുക്കെയാണ് ദഹിയ്ക്കുക. അതായത് ഇതിന്റെ ദഹനം ചെറുകുടലിലും വന്‍കുടലിലും പതുക്കെയാണ് നടക്കുന്നത്. പതുക്കെ ദഹിയ്ക്കുമ്പോള്‍ ഒറ്റയടിയ്ക്ക് മധുരം രക്തത്തിലേയ്ക്കു കടക്കുകയുമില്ല. ഇത് ഗ്ലൈസമിക് ഇന്‍ഡെക്ട് പെട്ടെന്ന് ഉയര്‍ന്ന് പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നില്ല.
പ്രാതലിനും ഉച്ച ഭക്ഷണത്തിനും ഇടയില്‍, അതായത് രാവിലെ 10ടു കൂടി ഇത്തരത്തിലെ ഒരു ഏത്തപ്പഴം കഴിച്ചു നോക്കൂ. തടി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. അതേ സമയം ശരീരത്തിന് ഏറെ ഊര്‍ജം നല്‍കുകയും ചെയ്യുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമായതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്
അധികം പഴുക്കാത്ത പഴത്തില്‍ ട്രിഫ്‌റ്റോഫാന്‍ എന്ന ഒരു പ്രത്യേക ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബിപി നിയന്ത്രിച്ചാണ് ഈ ഗുണം നല്‍കുന്നത്. ബിപി നിയന്ത്രിയ്ക്കുന്നത് രക്തക്കുഴലുകള്‍ വികസിയ്ക്കുന്നതു തടയുന്നു. ഇത് സ്‌ട്രോക്ക്, ഹൃദയാഘാത സാധ്യതകള്‍ കുറയ്ക്കുന്ന ഒന്നു കൂടിയാണ്.
നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നുവ വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം. ഇതു കൂടാതെ പ്രോട്ടീന്‍, കാല്‍സ്യം സമ്പുഷ്ടമാണ് നേന്ത്രപ്പഴം.