തണുപ്പ് കാലം എപ്പോഴും അസുഖങ്ങള്‍ ഉണ്ടാകുന്ന കാലമാണ്.വരണ്ട തലമുടിക്കും ചര്‍മ്മത്തിനും ഈ കാലം കാരണമായേക്കാം. ഇതെല്ലാം നമ്മുക്ക് കൃത്യമായി അതിജീവിക്കാന്‍ കഴിയുന്നത് ഭക്ഷണത്തിലൂടെയാണ്. എന്തെല്ലാം മുന്‍കരുതലുകള്‍ എടുത്താലും ഭക്ഷണത്തിന്റെ കാര്യത്തിലുംഅല്‍പ്പം കൂടുതല്‍ശ്രദ്ധിക്കേണ്ടി വരും. തണുപ്പ് കാലത്തെ ശരീരത്തെ സംരക്ഷിക്കാന്‍ പര്യാപ്തമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം അത് നല്ലരീതിയില്‍ ആയാല്‍ തന്നെ ഒരു പരിതിവരെ നമ്മുക്ക് തണുപ്പ് കാലത്തെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും
തണുപ്പ് കാലത്ത് ചൂടുള്ള ഭക്ഷണവും വേനല്‍ക്കാലത്ത് തണുപ്പ് പകരുന്ന ഭക്ഷണവും കഴിക്കുന്നത് സാധാരണയാണ്. ശ്രദ്ധിക്കേണ്ടത് ശരിയായ അനുപാതത്തിലുള്ള ഭക്ഷണം തിരഞ്ഞെടുക്കുവാനാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന ഭക്ഷണങ്ങള്‍ ആരോഗ്യക്രമത്തില്‍ ഉള്‍പ്പെടുത്തുക. കുട്ടികളും മുതിര്‍ന്നവരും ഔഷധമൂല്യത്തോടെ കരുതി ഭക്ഷിക്കുന്ന ഒന്നാണ് ഇഞ്ചി. ജലദോഷവും പനിയും പ്രതിരോധിക്കുന്നതില്‍ ഇഞ്ചിക്കുള്ള കഴിവ് അപാരമാണ്. തണുപ്പ് കാലത്ത് ഒരു കപ്പ് ജിഞ്ചര്‍ ചായ കുടിച്ചുനോക്കൂ. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ദഹനം എളുപ്പമാക്കുവാന്‍ ഇഞ്ചി നല്ലതാണ്. അസിഡിറ്റിക്ക് നല്ലതാണ്.
ഓക്സിജന്റെ അപര്യാപ്തതയുള്ള സമയാണ് ശിശിരകാലം. നല്ലൊരു ശിശിരകാല ഡയറ്റാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ നിലക്കടലയാണ് അതിനുള്ള ഉത്തരം. ഓക്സിജന്റെ പ്രവേശമാര്‍ഗ്ഗം കൂടിയാണ് നിലക്കടല.തണുപ്പ് കാലത്ത് മധുരമുള്ള തേന്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ. ദഹനത്തിനും നല്ലത് ആരോഗ്യത്തിനും നല്ലത്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും ഉത്തമം.ബദാം കഴിച്ചാല്‍ ഒരുപാട് ഗുണങ്ങളുണ്ട്. ശൈത്യകാലത്തെ പ്രധാന പ്രശ്നമായ മലബന്ധത്തിന് നല്ല ഒറ്റമൂലിയാണ്. പ്രമേഹരോഗത്തിനും നല്ലതാണ്. വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചര്‍മ്മത്തിനും നല്ലത്.എള്ള് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് ചൂട് പകരും. ശരീരപോഷണത്തിനും നല്ലത്
പച്ചക്കറികളാണ് നിങ്ങളുടെ ശരീരാരോഗ്യത്തെ സംതുലനാവസ്ഥയില്‍ നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യും. ഗ്രീന്‍സ്, കാരറ്റ്, ബീറ്റ് റൂട്ട് ഇവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.