നിങ്ങളെ ഹൃദ്രോഗിയാക്കി ഹാര്‍ട്ട് അറ്റാക്കിലെത്തിക്കാന്‍ ബീഫും പോര്‍ക്കുമൊക്കെ ഒരു കാരണമാണ്. റെഡ് മീറ്റ് അഥവാ ചുവന്ന മാംസ വിഭാഗത്തില്‍പെട്ടതാണ് ഇവയൊക്കെ. നിങ്ങളുടെ ഭക്ഷണത്തില്‍ ചുവന്ന മാംസം പരിമിതപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് എപ്പോഴും നല്ലതാണ്.ചുവന്ന മാസം കഴിച്ചാലുളള പ്രശ്‌നങ്ങള്‍ എന്തെക്കെയെന്ന് നോക്കാം
വെളുത്ത മാംസം അല്ലെങ്കില്‍ സസ്യ അധിഷ്ഠിത പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചുവന്ന മാംസം അടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്ക് ഹൃദ്രോഗവുമായി ബന്ധപ്പെട്ട ഒരുതരം രാസവസ്തുവിന്റെ മൂന്നിരട്ടി അളവ് ശരീരത്തില്‍ ഉണ്ടാകുന്നു
ചുവന്ന മാംസത്തിലെ പോഷകങ്ങളില്‍ നിന്നാണ് ഈ രാസവസ്തു ഉത്ഭവിക്കുന്നത്. ചുവന്ന മാംസത്തിലെ ഉയര്‍ന്ന പൂരിത കൊഴുപ്പിന്റെ അളവ് ഹൃദ്രോഗത്തിന് കാരണമാകുന്നതിന് അറിയപ്പെടുന്നു. ടി.എം.ഒ.ഒ ഹൃദയ ധമനികളില്‍ കൊളസ്ട്രോള്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
റെഡ് മീറ്റ് പണ്ടുമുതലേ കാന്‍സര്‍ രോഗകാരിയായി കണക്കാക്കപ്പെടുന്നു. റെഡ് മീറ്റും വന്‍കുടല്‍ കാന്‍സറും തമ്മില്‍ ബന്ധമുണ്ട്. ചുവന്നതും സംസ്‌കരിച്ചതുമായ മാംസം കഴിക്കുന്നത് ഒരു വ്യക്തിയുടെ വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത 20% മുതല്‍ 30% വരെ വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. വികസിത രാജ്യങ്ങളില്‍ ഭക്ഷണത്തിന്റെ വലിയ ഭാഗമാണ് റെഡ് മീറ്റ്. വന്‍കുടലിലെ അര്‍ബുദ കേസുകളില്‍ പകുതിയും അവിടെത്തന്നെയുമാണ്. കൂടാതെ റെഡ് മാംസം പാന്‍ക്രിയാറ്റിക്, സ്തനം, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയുമായും ബന്ധിപ്പിച്ചിരിക്കുന്നു.
റെഡ് മീറ്റ് നിങ്ങളുടെ ശരീരത്തില്‍ അനാരോഗ്യകരമായ കൊഴുപ്പ് അടിച്ച് ടൈപ്പ് -2 പ്രമേഹത്തിലേക്ക് നയിച്ചേക്കാം. ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്നുള്ള ഗവേഷണമനുസരിച്ച് റെഡ് മീറ്റ് ആഴ്ചയില്‍ മൂന്നു തവണ കഴിക്കുന്നവരില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ്.