Latest News

രണ്ട് ഗ്ലാസ് ബിയറടിച്ചാല്‍ പനി പമ്പ കടക്കും; പാരസിറ്റാമോളിന് പകരം ബിയര്‍ കുടിച്ചാല്‍ മതിയെന്ന് പഠനം 

Malayalilife
topbanner
രണ്ട് ഗ്ലാസ് ബിയറടിച്ചാല്‍ പനി പമ്പ കടക്കും; പാരസിറ്റാമോളിന് പകരം ബിയര്‍ കുടിച്ചാല്‍ മതിയെന്ന് പഠനം 

നി വരുമ്പോഴേ പാരസിറ്റാമോള്‍ രണ്ടെണ്ണം വാങ്ങി വായിലിടുന്നവരാണ് മലാളികള്‍. പാരസെറ്റമോള്‍ ഡോക്ടോറോട് ചോദിക്കാതെ പോലുമാണ് പലരും തലവേദനയ്ക്കും പനിക്കും ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇനി മുതല്‍ പനി വന്നാല്‍ രണ്ട് ഗ്ലാസ് ബിയറടിച്ചാല്‍ മതിയെന്ന് പഠനം. ലണ്ടണിലെ ഗ്രീന്‍വിച്ച് യൂണിവേഴ്സ്റ്റി നടത്തിയ പഠനത്തിലാണ് ഇത്തരത്തിലുള്ള കണ്ടെത്തല്‍. 

മിതമായ അളവില്‍ ബിയര്‍ കുടിക്കുന്നതിലൂടെ ശരീരത്തിലെ ആള്‍ക്കഹോളിന്റെ അളവ് 0.08 ശതമാനം എന്നനിലയില്‍ ഉയരുകയും വേദനയെ നിയന്ത്രിക്കാന്‍ ഇത് സഹായകമാവുകയും ചെയ്യുമെന്നും പഠനം സൂചിപ്പിക്കുന്നു. ഇത് നല്ലൊരു വേദനസംഹാരിയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കി ഡോ. ട്രെവര്‍ തോംസണ്‍ അവകാശപ്പെടുന്നു. പാരസെറ്റാമോള്‍ കഴിക്കുന്നതിനെക്കാള്‍ 25 ശതമാനം വരെ ആശ്വാസം ലഭിക്കുമെന്നും ശരീരത്തിലെ വേദനയെ ബിയര്‍ നിയന്ത്രിക്കുന്നതായും ഗവേഷകര്‍ പറയുന്നു 

എന്നാല്‍ വൈദ്യശാസ്ത്രപരമായി ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നു തന്നെയാണ് പല ഡോക്ടര്‍മാരും പറയുന്നത്. പാരസെറ്റാമോള്‍ ആരോഗ്യത്തിന് ദോഷം ചെയ്യും എന്ന് പറയുന്നത് പോലെ മദ്യപാനവും ആരോഗ്യത്തിന് ഹാനികരമാണെന്ന് നാം ഓര്‍ക്കണം. 

വേദനസംഹാരിയായും പനി കുറക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന മരുന്നാണ് പരാസിറ്റാമോള്‍. അസിറാമിനോഫിന്‍ എന്ന പേരിലും ഇതറിയപ്പെടുന്നു. തലവേദന, ശരീര വേദന, പല്ല് വേദന എന്നിവ പോലുള്ള തീവ്രത കുറഞ്ഞ വേദനകള്‍ക്ക് വേണ്ടിയാണ് ഈ മരുന്ന് സാധാരണ ഗതിയില്‍ ഉപയോഗക്കുന്നത്.

ശാസ്ത്രക്രിയക്ക് ശേഷമുള്ളതോ, അര്‍ബുദം മൂലമോ ഉണ്ടാകുന്ന കഠിനമായ വേദനകള്‍ക്ക് വേണ്ടിയും, ചില വേദനാസംഹാരികളോട് (കറപ്പ്) കൂടെ ഇത് ഉപയോഗിക്കാറുണ്ട്. ണഒഛ യുടെ അത്യന്താപേക്ഷിതമായി മരുന്നുകളുടെ പട്ടികയിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് പാരസെറ്റമോള്‍. താരതമ്യേന പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ഒരു മരുന്നാണിത്. വലിയ തോതിലുള്ള ഉപയോഗം കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമായേക്കും 

എന്നേല്‍ ബിയറിന് നിരവധി ഗുണങ്ങളുണ്ടെന്ന് മുമ്പേ പഠനങ്ങളില്‍ തെളിഞ്ഞതാണ്. അമിതമായി കഴിക്കുന്നത് ദോഷകരമാകുമെങ്കിലും മിതമായ രീതിയില്‍ ബിയര്‍ കഴിക്കുന്നത് ഗുണകരം തന്നെയാണ്. ദിവസേന ബിയര്‍ കുടിക്കുന്നത് വൃക്കയില്‍ കല്ലുണ്ടാവുന്നത് തടയുന്നു.

ഡാര്‍ക്ക് ബിയറിലെ ലയിക്കുന്ന ഫൈബര്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ബിയറില്‍ വിറ്റാമിന്‍ ബി 12 ഉം ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്. ബിയര്‍ ഉപയോഗിക്കുക വഴി എല്ലുകള്‍ക്ക് കൂടുതല്‍ ഉറപ്പ് കിട്ടും. വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളെ ബിയറിലെ ഘടകങ്ങള്‍ തടയുന്നു. രോഗ പ്രതിരോധ ശേഷി കുറക്കുക മാത്രമല്ല, ശരീരത്തിലെ നിര്‍ജലീകരണം തടയുന്നു. ക്യാന്‍സറിനുള്ള സാധ്യതകള്‍ കുറക്കുന്നു. ഉറക്കം കൃത്യമാക്കുന്നു. മാത്രമല്ല ആത്മവിശ്വാസവും ബിയര്‍ കഴിക്കുമ്പോള്‍ ലഭിക്കുന്നു 

മിതമായ നിരക്കില്‍ ബിയര്‍ കഴിക്കുന്നവരില്‍ അല്‍ഷിമേഴ്സ്,ഡയമെന്‍ഷ്യ അടക്കമുള്ള മറവിരോഗങ്ങള്‍ ബാധിക്കുന്നത് 23 ശതമാനം കുറയുന്നതായി ലയോള സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. ബിയറിലെ സിലിക്കണ്‍ ഘടകമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നാണ് പഠനത്തില്‍ വ്യക്തമായത്. 

Read more topics: # bear help fever problems
bear help for fever problems

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES