ആപ്പിള്‍ ചില്ലറകാരന്‍ അല്ല എന്ന് നമ്മള്‍ പണ്ട് മുതല്‍ കേട്ടിട്ടുണ്ട്. നിത്യേന ഒരു ആപ്പിള്‍ കഴിക്കുന്നതിലൂടെ ഡോക്ടറെ അകറ്റി നിര്‍ത്തുമെന്ന് പറയുന്നതാണ്. വെറുതെയല്ല ഇങ്ങനെ പറയുന്നത് ഇതിന് പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്. ദിവസവും ഒരാപ്പിള്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.കോപ്പര്‍ , മാംഗനീസ്,പൊട്ടാസ്യം,ഇരുമ്പ്, സിങ്ക്,വിറ്റാമിന്‍ സി,വിറ്റാമിന്‍ ഇ,വിറ്റാമിന്‍ കെ ,കാത്സ്യം,കാര്‍ബോ ഹൈഡ്രെറ്റ് തുടങ്ങി മനുഷ്യ ശരീരത്തിന് ആവശ്യമായ അനേകം ധാതുക്കളാല്‍ സമ്പുഷ്ടമാണ് ആപ്പിള്‍. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് പലതരം രോഗങ്ങള്‍ക്ക് പരിഹാരമാണ്
ആപ്പിളില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.ആപ്പിള്‍ രക്തത്തിന്റെ നൈട്രിക്ക് അമ്ലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്ന അവസ്ഥ ഇല്ലാതാക്കുകയും ഹ്യദയസ്തംഭനം ഒഴിവാകുകയും ചെയ്യുന്നു.പ്രമേഹം കുറയ്ക്കാന്‍ ആപ്പിള്‍ സഹായിക്കും. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകള്‍ , ആന്റിഓക്സിഡന്റുകള്‍, പോളിഫിനോളുകള്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കും.
ആപ്പിളില്‍ ക്വര്‍സെറ്റിന്‍, ട്രൈറ്റെര്‍ ഫിനോയ്ഡ്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ തടയുന്നതില്‍ സഹായകരമാണ്. പ്രത്യേകിച്ച് കോളന്‍ , ലംഗ്സ്, ബ്രെസ്റ്റ് ക്യാന്‍സറുകള്‍.
ദഹനപ്രശ്നങ്ങള്‍ മാറാന്‍ ആപ്പിള്‍ സഹായിക്കും. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.
വിളര്‍ച്ചയുള്ളവര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഒരു ഫലവര്‍ഗമാണിത്. ഇതില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടു മൂന്ന് ആപ്പിള്‍ കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ മുഴുവന്‍ ഇരുമ്പും ലഭിക്കാന്‍ സഹായിക്കും.
ആപ്പിള്‍ കഴിക്കുന്നതു വഴി മറവി രോഗത്തില്‍ നിന്ന് രക്ഷനേടാം.നിങ്ങളുടെ തലച്ചോറിലെ കോശങ്ങള്‍ക്ക് ഉന്‍മേഷം നല്‍കാനും ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ആപ്പിളിന് പ്രത്യേക കഴിവുണ്ട്അമിതവണ്ണമാണ് പ്രശ്നമെങ്കില്‍ ദിവസവും ഒരാപ്പിള്‍ കഴിക്കു... നിങ്ങള്‍ക്ക് സ്ലീംബ്യൂട്ടിയാകാം. ആപ്പിള്‍ കഴിക്കുമ്പോള്‍ വയറു നിറഞ്ഞതായി തോന്നുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുന്നു. ഇതാണ് വണ്ണം കുറയാനുള്ള പ്രധാന കാരണം.പല്ലുകളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ കഴിക്കുക. ദിവസവും ആപ്പിള്‍ കഴിച്ചാല്‍ തിളങ്ങുന്ന പല്ലുകള്‍ നിങ്ങള്‍ക്ക് ലഭിക്കും.