Latest News

ആവശ്യമില്ലാതെ മാസ്‌ക് ധരിക്കരുതേ... മാസ്‌കിന്റെ പുറത്ത് കൊറോണാ വൈറസ് ഏഴു ദിവസം വരെ ജീവിക്കുമെന്ന് വിദഗ്ധര്‍

Malayalilife
topbanner
ആവശ്യമില്ലാതെ മാസ്‌ക് ധരിക്കരുതേ... മാസ്‌കിന്റെ പുറത്ത് കൊറോണാ വൈറസ് ഏഴു ദിവസം വരെ ജീവിക്കുമെന്ന് വിദഗ്ധര്‍

കൊറോണാ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഭയപ്പെടുത്തുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും അവസാനത്തേതാണ് സര്‍ജിക്കല്‍ മാസ്‌കിന്റെ ഉപരിതലത്തില്‍ കൊറോണ വൈറസ് ഏഴ് ദിവസം വരെ ജീവിക്കും എന്ന ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ വാദം. മാരകരോഗം വിതയ്ക്കുന്ന ഈ ഭീകര വൈറസ് വ്യത്യസ്ത പ്രതലങ്ങളില്‍ എത്രകാലം വരെ സജീവമായിരിക്കും എന്നതിനെ കുറിച്ച് വിവിധ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ ഗവേഷണം നടത്തുന്ന ഹോങ്കോങ്ങിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് കൊറോണ വൈറസ് സര്‍ജിക്കല്‍ മാസ്‌കിന്റെ ഉപരിതലത്തില്‍ ഏഴു ദിവസം വരെ സജീവമായിരിക്കും എന്ന് കണ്ടുപിടിച്ചതായി അവകാശപ്പെടുന്നത്.

എന്നാല്‍ യു എസ്സിലെ ഒരുപറ്റം ശാസ്ത്രജ്ഞന്മാര്‍ പറയുന്നത് കാര്‍ബോര്‍ഡില്‍ ഈ വൈറസിന് 24 മണിക്കൂറില്‍ അധികം ആയുസ്സുണ്ടാകില്ല എന്നാണ്. പോസ്റ്റല്‍ സേവനങ്ങള്‍, അതുകൊണ്ട് തന്നെ അപകട സാദ്ധ്യത കുറഞ്ഞതാണെന്നും അവര്‍  വാദിക്കുന്നു. വര്‍ത്തമാന പത്രങ്ങള്‍ ഉള്‍പ്പടെയുള്ള പ്രിന്റിംഗ് പേപ്പറുകളില്‍ ഈ കൊലയാളി വൈറസിന് വെറും മൂന്നുമണിക്കൂര്‍ മാത്രമേ ആയുസ്സുണ്ടാവുകയുള്ളു എന്നും അവര്‍ പറയുന്നു. ഈ രണ്ടു കാരണങ്ങളാലും രോഗബാധിതനായ ഒരു വ്യക്തി, പായ്ക്ക് ചെയ്ത് അയക്കുന്ന സാധനങ്ങളിലൂടെ രോഗബാധ പരത്തുവാനുള്ള സാദ്ധ്യത തീരെ കുറവാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഹോങ്കോംഗ് യൂണിവേഴ്‌സിറ്റിയിലെ അലക്സ് ചിന്നും സഹപ്രവര്‍ത്തകരും നേരത്തേ നടത്തിയ ഗവേഷണത്തില്‍ തെളിഞ്ഞത് 4 ഡിഗ്രി സെന്റിഗ്രേഡില്‍ ഈ വൈറസ് എല്ലാ പ്രതലത്തിലും കൂടുതല്‍ സമയം സജീവമായിരുന്നു എന്നാണ്. സാധാരണ താപനിലയില്‍ ഏഴു മുതല്‍ പതിനാല് ദിവസം വരെ സജീവമായിരുന്നു ഈ വൈറസുകള്‍. 56 ഡിഗ്രിയില്‍ ഇന്‍കുബേറ്റ് ചെയ്താല്‍ ഒരു വൈറസിനും 30 മിനിറ്റില്‍ കൂടുതല്‍ നിലനില്‍ക്കാനാകില്ലെന്നും 70 ഡിഗ്രിക്ക് മുകളിലാണെങ്കില്‍ 5 മിനിറ്റിനപ്പുറം ഇവ ജീവിക്കില്ലെന്നും ഈ ശാസ്ത്രജ്ഞര്‍ പറയുന്നു. മാത്രമല്ല, പ്രിന്റിംഗ് സമയത്തുതന്നെ അണുവിമുക്ത പ്രക്രിയകളിലൂടെ കടന്നുപോകുന്ന വര്‍ത്തമാനപ്പത്രങ്ങള്‍ താരതമ്യേന അപകടം കുറഞ്ഞവയാണെന്നും ഇവര്‍ പറയുന്നു.

വസ്ത്രങ്ങളില്‍ രണ്ടു ദിവസത്തില്‍ അധികവും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പ്രതലത്തില്‍ ഏഴ് ദിവസത്തിലധികവും ഈ  ഭീകര വൈറസുകള്‍ക്ക് ആയുസ്സുണ്ടാകില്ലെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള അണുനാശിനി ഉപയോഗിച്ചാല്‍ ഒരു പ്രതലത്തിലും ഈ വൈറസിന് 5 മിനിറ്റിലധികം സജീവമായിരിക്കാന്‍ കഴിയില്ലെന്നും തെളിഞ്ഞതായി ഇവര്‍ പറയുന്നു.

Wearing Mask in not completely good

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES