ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് ഏലക്ക. ഏലക്കയുടെ ഗുണങ്ങള്‍ എന്തെല്ലാം എന്ന് അറിയാം.
കാന്‍സര്‍ പോലുളള രോഗങ്ങ്ള്‍ തടയുന്നതിന് ഏലയ്ക്ക് നല്ലതാണ്. അതോടൊപ്പം ഏലയ്ക്ക നിത്യവും ഉപയോഗിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായകരമാണ്.
ഹൃദയാഘാതം ഉണ്ടാകുന്നത് തരണം ചെയ്യാന്‍ ഏലക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ സഹായിക്കുന്നതോടൊപ്പം നാരുകള്‍, കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകഘടകങ്ങള്‍, ഹൃദയസംഭരണം എന്നിവയും ഏലയ്ക്കയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ഏലക്കയില്‍ അടങ്ങിരുന്ന ധാതുക്കളായ മാംഗനീസ് പ്രമേഹ സാധ്യത കുറയ്ക്കാനും സഹായകരമാകും. നിത്യവും നിങ്ങള്‍ ഉപയോഗിക്കുന്ന ചായയില്‍ ഏലക്ക പൊടിച്ചതിനുശേഷം തിളപ്പിച്ച് കുടിക്കുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടാനും സഹായകരമാകും.
ശ്വാസകോശ സംബന്ധമായ ആസ്തമ, ബ്രോങ്കൈറ്റിസ്, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത്് കൂടുതല്‍ ഗുണകരമാകും.