ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടവയാണ് ഭക്ഷണങ്ങള്‍. ആരോഗ്യത്തിനു മാത്രമല്ല, അനാരോഗ്യത്തിനും ഭക്ഷണങ്ങള്‍ തന്നെ കാരണമാകുമെന്നതാണ് രസകരം. ആരോഗ്യത്തിനു സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്, ആരോഗ്യകരമായവ. അനാരോഗ്യത്തിനു കാരണമാകുന്നവയുമുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ അനാരോഗ്യകരമായി കഴിച്ചാല്‍ അനാരോഗ്യമാണു ഫലം. അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ദോഷഫലം കുറയ്ക്കാനും വഴികളുണ്ട്.
ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പയര്‍ വയര്‍ഗങ്ങള്‍ ഏറെ ആരോഗ്യം നല്‍കുന്നവയാണ്. ഇതുപോലെ പരിപ്പു വര്‍ഗങ്ങളും. ഉണക്കിയ പയര്‍ വര്‍ഗങ്ങള്‍ നാം പല രീതിയിലും കഴിയ്ക്കാറുമുണ്ട്. മുളപ്പിച്ചും വേവിച്ചുമെല്ലാം. ആരോഗ്യം നല്‍കുമെന്നു മാത്രമല്ല, പലവിധത്തിലെ രോഗങ്ങള്‍ക്കും ഇവ പരിഹാരമാണ്.
പയര്‍ വര്‍ഗങ്ങളില്‍ തന്നെ ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ചെറുപയര്‍. ഇത് മുളപ്പിച്ചും അല്ലാതെയുമെല്ലാം കഴിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. മുളപ്പിച്ചു കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു പറയാം.
കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, ഫോളേറ്റ്, മാംഗനീസ്, മഗ്‌നീഷ്യം, വൈറ്റമിന്‍ ബി1, ബി2, ബി3, ബി5, ബി6, സേലേനിയം, സിങ്ക്, പൊട്ടാസ്യം, കോപ്പര്‍, അയേണ്‍, ഫോസ്ഫറസ് തുടങ്ങിയ ഒരു പിടി ആരോഗ്യ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തിനു സഹായിക്കുന്നവയാണ് ഇവ. ചെറുപയര്‍ പുഴുങ്ങിക്കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. അല്‍പം ഉപ്പിട്ടു പുഴുങ്ങി കഴിയ്ക്കാം. മുളപ്പിച്ചു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.